HOME
DETAILS

നഗരസഭാ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

  
backup
March 04 2017 | 20:03 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2




കാസര്‍കോട്:  കാസര്‍കോട്, നീലശ്വരം നഗരസഭ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന. സംസ്ഥാന വ്യാപകമായി നഗരസഭ ഓഫിസുകളില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായാണു കാസര്‍കോട് നഗരസഭാ ഓഫിസിലും നീലേശ്വരം നഗരസഭാ ഓഫിസിലും പരിശോധന നടത്തിയത്. കാസര്‍കോട് നഗരസഭ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയ ഉടനെ ആരംഭിച്ച വിജിലന്‍സ് പരിശോധന ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു.
വിജിലന്‍സ് ഡിവൈ.എസ്.പി പി. രഘുരാമന്റെ നേതൃത്വത്തിലാണു കാസര്‍കോട് നഗരസഭാ ഓഫിസില്‍ പരിശോധന നടന്നത്. ഈ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ രേഖകളും മുന്‍ കാലങ്ങളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ രേഖകളും വിജിലന്‍സ് സംഘം പരിശോധിച്ചു. ഏതാനും ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി നഗരസഭയുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ തന്നെ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച ഫയലുകളും വിജിലന്‍സ് സംഘം പരിശോധിച്ചു കുറിപ്പ് തയാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നതു പ്രാരംഭ ഫയല്‍ പരിശോധന മാത്രമാണെന്നും വരും ദിവസങ്ങളില്‍ വിശദമായ പരിശോധന ഉണ്ടാവുമെന്നും വിജിലന്‍സുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ രാവിലെ 10.30നു തുടങ്ങിയ പരിശോധന വൈകിട്ടു 4. 30വരെ നീണ്ടു. പദ്ധതി നിര്‍വഹണം, ബില്‍ഡിങ് പെര്‍മിറ്റ്, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവയിലെ ക്രമക്കേടുകള്‍ പരിശോധിക്കാനായിരുന്നു നിര്‍ദേശം. കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്തിയില്ലെന്നു വിജിലന്‍സ് സംഘം പറഞ്ഞു. സി.ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ രമേശന്‍, പ്രമോദ്, മനോജ്, ഹിതേഷ്, കൃഷി അസി.ഡയറക്ടര്‍ നമ്പീശന്‍ വിജയേശ്വരി എന്നിവരാണു  സംഘത്തിലുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago