HOME
DETAILS
MAL
ഹെലികോപ്റ്റര്‍: ആദ്യവാടക മുന്‍കൂര്‍ നല്കാന് 1.44 കോടി അനുവദിച്ചു
backup
February 26 2020 | 03:02 AM
തിരുവനന്തപുരം: സംസ്ഥാനത്തിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതിന് ആദ്യ മാസത്തെ വാടക മുന്‍കൂറായി സ്വകാര്യ കമ്പനിക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ 1.44 കോടി രൂപ അനുവദിച്ചു. ഇതു സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി 'എ.എസ് 365 ഡൗഫിന്‍ എന്‍' ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ഒരു മാസത്തെ വാടക മുന്‍കൂര്‍ നല്‍കാനാണ് 1,44,60,000 കോടി രൂപ അനുവദിച്ചത്.
പവന് ഹംസ് ലിമിറ്റഡില്‍നിന്നാണ് ഹെലികോപ്റ്ററുകള്‍ വാടകയ്ക്കെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വന്‍തുക മുടക്കി 10 സീറ്റുള്ള ഹെലികോപ്റ്റര്‍ 1.44 കോടി രൂപയ്ക്ക് വാടകയ്ക്കെടുക്കുന്നത് വിവാദമായിരുന്നു. ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു ഇടപാട്.
കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയര്‍ന്ന നിരക്കുപറഞ്ഞ കമ്പനിയെ തിരഞ്ഞെടുത്തതാണ് വിവാദമായത്.
നിലവില്‍ വാടകയ്ക്കെടുക്കണ്ടണ്ടണ്ടണ്ടുണ്ടണ്ടണ്ടണ്ടണ്ടന്ന പവന് ഹംസിന്റെ ഹെലികോപ്റ്റര്‍ മാസത്തില്‍ 20 മണിക്കൂര്‍ സംസ്ഥാന സര്‍ക്കാരിന് പറപ്പിക്കാം. അതിലേറെ പറന്നാല്‍ ഓരോ മണിക്കൂറിനും 75,000 രൂപ വീതം നല്‍കണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. ഫ്രഞ്ച് നിര്‍മിതമായ ഹെലികോപ്റ്ററില്‍ വിദേശ പരിശീലനം നേടിയ രണ്ടു പൈലറ്റുമാര്‍ ഉണ്ടാകും.
ധനകാര്യ വകുപ്പ് പണം അനുവദിച്ച സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ ഉടന്‍ തന്നെ എത്താനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."