പേരാമ്പ്ര ഗവ. യു.പി സ്കൂള്‍ ഡിജിറ്റല്‍ സ്കൂള്‍ പദവിയിലേക്ക്
പേരാമ്പ്ര: പേരാമ്പ്ര ഗവ. യു.പി സ്കൂള്‍ ഡിജിറ്റല്‍ സ്കൂള്‍ പദവിയിലേക്കുള്ള സ്മാര്‍ട്ട് സ്കൂള്‍ പ്രൊജക്ട് റിപബ്ലിക് ദിനത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് മുറികളും കെ.കെ. രാഗേഷ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് ഐ.ടി ക്ലാസ് സംവിധാനങ്ങളുമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വൈഫൈ സൗകര്യത്തോടെ സമ്പൂര്‍ണ ഇന്റര്‍നെറ്റ് സംവിധാനം, വെര്‍ച്ച്വല്‍ ക്ലാസ്റൂം ഇതോടൊപ്പം നിലവില്‍ വരും. ചില്‍ഡ്രന്‍സ് ഹൈടെക് റഫറന്‍സ് ലൈബ്രറി, പ്രീപ്രൈമറി, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ യാഥാര്‍ഥ്യമാവും. അക്കാദമിക് മുന്നേറ്റത്തിന് വിവിധ പ്രൊജക്ടുകള്‍ കോര്‍ത്തിണക്കി പാഠം 18 എന്ന പദ്ധതി വിജയകരമായി നടന്നു വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന് നമ്പ്യാര്‍, ഗ്രാമപഞ്ചായത്തംഗം ആര്.കെ. രജീഷ് കുമാര്‍, സ്വാഗതസംഘം വൈസ് ചെയര്മാന് ഒ.പി. സന്തോഷ് കുമാര്‍, ഹെഡ്മാസ്റ്റര് പി.കെ. സുരേന്ദ്രന്, പബ്ളിസിറ്റി കണ്‍വീനര്‍ പി.എം. പ്രകാശന്, ജി. ആശാരജിത, എ.എ. ബേബി മിറാന്റ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."