ആര്‍.എസ്.എസ് പ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ സി.പി.എം സംസ്ഥാന തലത്തില്‍ ബഹുജന സംഗമങ്ങള്‍
തിരുവനന്തപുരം:വര്‍ഗീയ ധ്രുവീകരണത്തിനെതിരേ സി.പി.എം സംസ്ഥാനവ്യാപകമായി ഏരിയാതലങ്ങളില്‍ ബഹുജനസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം19 മുതല്‍ 22 വരെ നടക്കുന്ന പരിപാടികളില്‍ സി.പി.എമ്മിനെതിരേ ആര്‍.എസ്.എസ് നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് ലക്ഷ്യം.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും ബജറ്റിലെ പദ്ധതികളും ജനങ്ങളിലെത്തിക്കും.
ഇ.എം.എസ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷികം ഏപ്രില്‍ അഞ്ച് മുതല്‍ രണ്ടാഴ്ച ആഘോഷിക്കും. പുതിയ മദ്യനയം എല്‍.ഡി.എഫും സര്‍ക്കാരും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഈ കാര്യത്തില്‍ അവ്യകത്ത ഒന്നുമില്ല. എല്‍.ഡി.എഫ് ചര്‍ച്ച ഈ മാസം ഉണ്ടാകും. എല്ലാ അഭിപ്രായങ്ങളും മാനിച്ചേ മദ്യ നയം രൂപീകരിക്കുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പറ്റിയുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അന്തിമറിപ്പോര്‍ട്ട് വിജ്ഞാപനം ഇറക്കാതെ കേന്ദ്രം നീട്ടിക്കൊണ്ടുപോകുന്നത് പശ്ചിമഘട്ട മേഖലയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശം 9107 കിലോമീറ്ററായി പരിമിതപെടുത്തണമെന്ന മന്ത്രിസഭയുടെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കണം. ഇത് കേരളത്തിന്റെ പൊതുവികാരമായി കണക്കിലെടുക്കണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."