പ്രായം മറന്ന കലാ പ്രകടനങ്ങള്‍; ശ്രദ്ധയാകര്‍ഷിച്ച് വയോജന സംഗമം
അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും പാലിയേറ്റിവ് കെയറും ചേര്‍ന്ന് നടത്തിയ വയോജന സംഗമത്തില്‍ ഇരുന്നൂറോളം വയോജനങ്ങള്‍ ഒത്തുകൂടി.
2018-2019 പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികള്‍, കുട്ടിരുപ്പുകാര്‍, വയോജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പാലിയേറ്റീവ് വയോജന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി മാത്യു ഉദ്ഘാടനം ചെയ്തു. വാനം റ്റി.ഡി.എം.സി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോ.സൈറു ഫിലിപ്പ്, ജില്ലാ പാലിയേറ്റിവ് കേന്ദ്രത്തിലെ ഡോ രാമചന്ദ്രന്‍ എന്നിവര്‍ വയോജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസും നടത്തി. വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന അസുഖങ്ങളെ എങ്ങനെ പരിചരിക്കണം, ഇന്നത്തെ തലമുറയും വയോജനങ്ങളുമായുള്ള വ്യത്യസ്തങ്ങളും ക്ലാസില്‍ വിവരിച്ചു. അറുപതു വയ് മുതല്‍ 103 വയസ്സ് വരെയുള്ള വയോജനങ്ങള്‍ ആണ് പരിപാടികളില്‍ പങ്കെടുത്തത്.പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥന്‍ ആലപിച്ച ഒരു പഴയ കാല ഗാനത്തിലൂടെ സദസ്സ് ഉണര്‍ന്നു. തുടര്‍ന്ന് പ്രായത്തെ മറന്നു ഗാനങ്ങളിലൂടെ വയോജനങ്ങള്‍ അവരുടെ പഴയ കാലത്തിലേക്ക് തിരിച്ചുപോയി. പുന്നപ്ര മധുവും സൗത്ത് ജെ എച്ച ഐ കെ ജയകൃഷ്ണനും ചേര്‍ന്ന് അവതരിപിച്ച കലാവിരുന്നും നടന്നു.
പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ 108 വയസ്സുള്ള ഔസേപ്പ് അന്‍സിലംത്തിന് വന്ദ്യരാജ പദവിയും 101 വയസ്സ് പ്രായമായ കാര്‍ത്യായനിയമ്മയ്ക്ക് വന്ദ്യറാണി പദവിയും നല്‍കി ആദരിച്ചു. 92വയസായ യോഹന്നാനും 82 വയസായ ഭാര്യ മറിയാമ്മയെയും 71 വര്‍ഷ ദീര്‍ഘ ദാമ്പത്യത്തിന്റെ മാതൃകയായി പ്രണയ പ്രദ്യോതം പദവി നല്‍കി ആദരിച്ചു.
പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ പുന്നപ്ര വടക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ സുലേഖ റാണി, വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിബി വിദ്യാനന്ദന്‍, പുന്നപ്ര വടക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍ രതീഷ് കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിബി ഓമനക്കുട്ടന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റഫീക്ക്, ആശ വര്‍ക്കര്‍മാര്‍, ജനപ്രിതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."