മാക്കേക്കടവ്-നേരേകടവ് ഫെറിയില്‍ സൗജന്യ കടത്ത് സര്‍വീസും നിലച്ചു
പൂച്ചാക്കല്‍:മാക്കേക്കടവ്-നേരേകടവ് ഫെറിയില്‍ സൗജന്യ കടത്ത് സര്‍വ്വീസും നിലച്ചു.പാലം നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് തൈക്കാട്ടുശ്ശേരി, ഉദയനാപുരം പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ സര്‍വീസാണ് മുന്നറിയിപ്പില്ലാതെ നിലച്ചത്.
എന്നാല്‍ സര്‍വീസ് നടത്താതെ പഞ്ചായത്തില്‍ നിന്നും കരാറുകാരന്‍ പണം കൈപ്പറ്റുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായി 100 കോടി രൂപ ചെലവില്‍ നിര്‍മാണം നടക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലമാണ് പാതിവഴിയില്‍ നിലച്ചത്.പാലം നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതിനാലാണ് നിര്‍മാണം നിലക്കാന്‍ കാരണമായത്.പാലം നിര്‍മാണത്തിന് മുമ്പ് ഇവിടെ ജങ്കാര്‍ സര്‍വിസായിരുന്നു.ജങ്കാര്‍ സര്‍വ്വീസ് പാലം നിര്‍മ്മാണത്തിന് തടസ്സമായി വന്നതിനെ തുടര്‍ന്ന് അത് പൂര്‍ണ്ണമായും ഒഴിവാക്കുകയായിരുന്നു. എന്നാല്‍ യാത്രാക്ലേഷം രൂക്ഷമായതിനാല്‍ ഇരു പഞ്ചായത്തുകളും സംയുക്തമായി ഒരു സൗജന്യ കടത്ത് വള്ളം ഏര്‍പ്പെടുത്തിയിരുന്നു.അതും കുറച്ച് നാളുകളായി കരാറുകാരന്‍ സര്‍വീസ് നടത്തുന്നില്ല. ഒരു മാസം 3600 രൂപയാണ് കരാറുകാരന് നല്‍കുന്നത്. ഇരുകരകളിലുമുള്ള തൈക്കാട്ടുശേരി, ഉദയാനാപുരം പഞ്ചായത്തുകളാണ് ഓരോ മാസവും ഒന്നിടവിട്ട് കാരാറുകാരന് പണം നല്‍കുന്നുത്. എല്ലാമാസവും കൃത്യമായി ഇയാള്‍ പണം വാങ്ങുന്നതായി അധികൃതര്‍ പറയുന്നു. സ്വകാര്യ വെക്തികള്‍ നടത്തുന്ന കടത്തുവള്ളങ്ങളെയാണ് യാത്രക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് .അതും അമിതകൂലി നല്‍കി വേണം യാത്ര ചെയ്യാന്‍. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.പാലം നിര്‍മാണം തുടങ്ങിയപ്പോള്‍ മാക്കേക്കടവിനു വടക്ക് മണപ്പുറം-ചെമ്മനാകരി ഫെറിയില്‍ ജങ്കാര്‍ സര്‍വിസിന് പദ്ധതിയിട്ടിരുന്നു. അതിനായി മണപ്പുറത്ത് ജെട്ടി നിര്‍മാണം തുടങ്ങിയെങ്കിലും അത് അധികൃതര്‍ ഉപേക്ഷിച്ച നിലയിയിലാണ്. മാക്കേക്കടവിന് തെക്ക് തവണക്കടവ്-വൈക്കം ഫെറിയിലെ ജങ്കാര്‍ സര്‍വീസും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണത്തിന് കണ്ടിജന്‍സി ചാര്‍ജിന് റവന്യൂ വകുപ്പ് സര്‍ക്കാരില്‍ അപേക്ഷ നല്‍കി അനുമതി കാത്തിരിക്കുകയാണ്..സര്‍ക്കാര്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹ്യ പ്രത്യതാഘാത പഠനം ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തന ചെലവുകള്‍ക്ക് കണ്ടിജന്‍സി ചാര്‍ജ് അനുവദിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."