HOME
DETAILS
MAL
പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
backup
February 27 2020 | 03:02 AM
തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. പ്രഖ്യാപിച്ച പരിപാടികളുടെ പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."