HOME
DETAILS

ഉ.കൊറിയന്‍ സ്ഥാനപതിയെ മലേഷ്യ പുറത്താക്കി

  
backup
March 05 2017 | 04:03 AM

%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b2


ക്വാലാലംപൂര്‍: കിം ജോങ് നാമിന്റെ വധക്കേസുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര യുദ്ധം രൂക്ഷമാകുന്നു. മലേഷ്യയിലെ ഉ.കൊറിയന്‍ അംബാസഡര്‍ കാങ് ചോളിനെ പുറത്താക്കിയതായി മലേഷ്യ പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം ചോള്‍ രാജ്യം വിടണമെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.
കിം ജോങ് നാമിന്റെ വധത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ പറഞ്ഞിരുന്നു. ഈ കാരണമാണ് മലേഷ്യ ഉ.കൊറിയന്‍ സ്ഥാനപതിയെ പുറത്താക്കാനായി മലേഷ്യ ചൂണ്ടിക്കാട്ടിയത്. ഫെബ്രുവരി 13 നാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനായ കിം ജോങ് നാമിനെ മലേഷ്യന്‍ വിമാനത്താവളത്തില്‍ രണ്ട് യുവതികള്‍ രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്തിയത്.
കേസില്‍ മലേഷ്യയിലെ ഉ.കൊറിയന്‍ എംബസി ജീവനക്കാരെ പ്രതിചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റിലായ ഉ.കൊറിയന്‍ പൗരനെ കഴിഞ്ഞ ദിവസം തെളിവുകളുടെ അഭാവത്തില്‍ മലേഷ്യ നാടുകടത്തുകയും ചെയ്തു. കേസന്വേഷണത്തില്‍ ഇടപെടുന്ന വിധം ഉ.കൊറിയന്‍ സ്ഥാനപതി പ്രവര്‍ത്തിച്ചുവെന്നും കിമ്മിന്റെ വധത്തെ അദ്ദേഹത്തിന്റെ രാജ്യം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും മലേഷ്യ കുറ്റപ്പെടുത്തി. എന്നാല്‍ ഉത്തര കൊറിയക്ക് കിം വധത്തില്‍ പങ്കുണ്ടെന്ന് ഇതുവരെ മലേഷ്യ ആരോപിച്ചിട്ടുമില്ല.
ഉത്തര കൊറിയ തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ മാപ്പുപറയണമെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രി ആനിഫ അമാന്‍ പറഞ്ഞു. തങ്ങളുടെ മാന്യതയെ ചോദ്യംചെയ്യുന്ന ഏതു പ്രവര്‍ത്തനത്തോടും ശക്തമായി പ്രതികരിക്കുമെന്ന് അവര്‍ പറഞ്ഞു. ഉത്തര കൊറിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ മലേഷ്യയില്‍ ചില അട്ടിമറി ശ്രമങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടും സ്ഥാനപതിയെ പുറത്താക്കിയ നടപടിയിലേക്ക് നയിക്കുന്നുണ്ട്. അതിനിടെ മലേഷ്യ കിം കേസില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെയും അംബാസഡറെയും ഉത്തര കൊറിയ തിരിച്ചുവിളിച്ചു. ഉത്തര കൊറിയയാണ് കിം ജോങ് നാമിനെ കൊലപ്പെടുത്തിയതെന്നാണ് ദ.കൊറിയന്‍ ഇന്റലിജന്‍സ് പറയുന്നത്.

ഉ.കൊറിയക്കെതിരേ ഗൂഡാലോചനയെന്ന് റി ജോങ് ചോള്‍


ക്വാലാലംപൂര്‍:  ഉത്തര കൊറിയയുടെ മാനത്തിന് മങ്ങലേല്‍പ്പിക്കാനാണ് തന്നെ കിം വധക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തതെന്ന് മലേഷ്യ വിട്ടയച്ച ഉത്തര കൊറിയന്‍ പൗരന്‍ റി ജോങ് ചോള്‍ പറഞ്ഞു. വെള്ളിയാഴ്ച ഇയാളെ നാടുകടത്തിയിരുന്നു. മലേഷ്യയില്‍ നിന്ന് ബെയ്ജിങ്ങിലെ ഉത്തര കൊറിയന്‍ എംബസിയിലാണ് റി ജോങ് ചോള്‍ എത്തിയത്. ഇവിടെ വച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.  തെളിവുകളുടെ അഭാവത്തില്‍ റി ജോങ് ചോളിനെ വിട്ടയക്കാന്‍ നേരത്തെ മലേഷ്യ തീരുമാനിച്ചിരുന്നു.
തന്റെ കാറില്‍ പ്രതികള്‍ സഞ്ചരിച്ചു എന്നല്ലാതെ കേസുമായി തനിക്ക് ബന്ധമില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് റി ജോങ് ചോള്‍ ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ദക്ഷിണ കൊറിയന്‍, ജപ്പാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോളിനെ കാണെനെത്തിയെങ്കിലും ചൈനീസ് പൊലിസ് അനുവദിച്ചില്ല. തന്റെ കുടുംബത്തെ പൊലിസ് തടവിലാക്കിയെന്നും മാധ്യമങ്ങളോട് തെറ്റായ വിവരം നല്‍കിയെന്നുമാണ് കേസിനെ കുറിച്ച് ചോള്‍ പ്രതികരിച്ചത്. ഉത്തര കൊറിയയെ കരിവാരിത്തേക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago