ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളുന്നതിനിടെ ലോറി അപകടത്തില്‍പെട്ടു
നിമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം വടപുറം പാലത്തിനു സമീപം പുഴയിലേക്കു തട്ടുന്നതിനിടെ ലോറി അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരുക്കേറ്റു. മാലിന്യം തള്ളിയതിനു ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി മുക്കുവന്‍ പറമ്പില്‍ പ്രശാന്ത് (27) ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ നിലമ്പൂര്‍ പൊലിസ് കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ചാലിയാറിന്റെ പ്രധാന കൈവഴിയായ കുതിരപ്പുഴയുടെ വടപുറം പാലത്തിനു സമീപം മാലിന്യം തട്ടുന്നതിനിടെയാണ് ലോറി അപകടത്തില്‍പെട്ടത്. ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം നീക്കംചെയ്യാന്‍ കരാറെടുത്ത ചേര്‍ത്തല സ്വദേശികളുടെ തൊഴിലാളികളാണിവര്‍. മൂന്നു വാഹനങ്ങളിലായാണ് മാലിന്യം കയറ്റിക്കൊണ്ടുപോയത്. ഇതില്‍ രണ്ട് ലോറിയിലെ മാലിന്യം പുഴയില്‍ തള്ളുകയും മൂന്നാമത്തെ ലോറിയിലെ മാലിന്യം തള്ളുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ലോറി പെട്ടെന്നു തിരിച്ചുപോകാന്‍ നടത്തിയ ശ്രമത്തിനിടയില്‍ നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്കു മറിയുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറേയും സഹായിയേയും ആശുപത്രിയിലെത്തിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനും കുളിക്കാനും മറ്റും ചാലിയാറിനെയാണ് ആശ്രയിക്കുന്നത്. ഈ പൂഴയിലേക്കാണ് രണ്ടു ലോഡ് കക്കൂസ് മാലിന്യങ്ങള്‍ ഇന്നലെ തട്ടിയത്. ആഴ്ചകളായി കക്കൂസ് മാലിന്യം ഈ പുഴയില്‍ നിക്ഷേപിച്ചുവരികയാണെന്നാണ് കരുതുന്നത്. ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതോടെ കെട്ടിനിര്‍ത്തിയ വെള്ളം കൂടുതല്‍ മലിനമാക്കാനാണ് ഇടയാക്കിയിരിക്കുന്നത്.
മാലിന്യം നീക്കംചെയ്യാന്‍ കരാറെടുക്കുന്നവര്‍ക്ക് അവ സ്വന്തമായി സംസ്‌കരിക്കുന്നതിന് സംവിധാനം ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. അല്ലെങ്കില്‍ മലിനജലം ഒഴിവാക്കാന്‍ ജനവാസകേന്ദ്രങ്ങളിലല്ലാതെ സ്ഥലസൗകര്യമൊരുക്കണം. എന്നാല്‍, ഇതൊന്നും പാലിക്കാതെ നീരൊഴുക്കു കുറഞ്ഞ കുതിരപ്പുഴയില്‍ വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിച്ചത് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുക. ടട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."