HOME
DETAILS
MAL
കോതമംഗലം പള്ളി: ആവശ്യമെങ്കില്‍ കേന്ദ്രസേനയെ ഇറക്കും; വിധി നടപ്പാക്കാനറിയാമെന്ന് ഹൈക്കോടതി
backup
February 28 2020 | 02:02 AM
കൊച്ചി: കോതമംഗലം പള്ളി കേസുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു.
വിധി നടപ്പിലാക്കാന്‍ അറിയാമെന്നും ആവശ്യമെങ്കില്‍ കേന്ദ്രസേനയെ ഇറക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന് ബെഞ്ച് നിലപാട് അറിയിച്ചത്.
1934 ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കണമെന്നും മറ്റു മാര്‍ഗമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എന്തുനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."