പൗരത്വ നിയമത്തിനെതിരെയുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം: ടി.എൻ.പ്രതാപൻ എം.പി
അവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യക്കാരുടെ ഡി എന്‍ എ പരിശോധിക്കാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ല. ഡല്‍ഹിയിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് നടക്കുന്നത്. മോഡിയും അമിത്ഷായുമാണ് ഈ കലാപത്തിന് പിന്നില്‍. കലാപത്തിനാഹ്വാനം ചെയ്ത കപില്‍ മിശ്രക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടിയെടുത്തിട്ടില്ല. കപിൽ മിശ്രക്കെതിരെ നടപടിയെടുക്കാൻ നാലാഴ്ച സമയം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ കുറിച്ച് ചോദിച്ചപ്പോൾ നിരാശാജനകമാണെന്നായിരുന്നു മറുപടി.
ഡല്‍ഹിയിൽ കലാപം നടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വരവേല്‍ക്കുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി. മൂക്കിന് താഴെ നടക്കുന്ന കലാപത്തെ നിയന്ത്രിക്കാനോ കലാപ കാരികൾക്കെതിരെ നടപടിയെടുക്കാനോ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയ്യാറായില്ല. ഡല്‍ഹി കത്തിയെരി ഞ്ഞപ്പോള്‍ പ്രധാനമന്ത്രിയോ ഡല്‍ഹി മുഖ്യമന്ത്രിയോ കാബിനറ്റ് വിളിച്ചുചേര്‍ക്കാന്‍ പോലും മുതിർന്നില്ല. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു രാഷ്ട്രപതിയെ കണ്ടു. എന്‍.ആര്‍.സി വിഷയത്തിലും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തു. പ്രാദേശികമായും അതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രിംകോടതിയിലും കേസ് ഫയല്‍ ചെയ്തു. കെജ്രിവാള്‍ പൗരത്വ ഭേദഗതിക്കെതിരെ മൗനം പാലിച്ചപ്പോഴും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്ത്യയുടേ പ്രതീക്ഷയാണെന്നും ശക്തമായ നിലപാടുകളുള്ള രാഷ്ട്രീയ നേതാവാണെന്നും പാർട്ടിയുടെ മാത്രമല്ല ഇന്ത്യൻ ജനതയുടെ തന്നെ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ നിയമത്തെ ഇന്ത്യൻ ജനത വെറുക്കുന്നുവെന്നതിന്റെ തെളിവാണ് ഡൽഹിയിലെയും ചത്തീസ്ഗഡിലെയും ഫലങ്ങൾ. ബീഹാറിലും ഇത് തന്നെ ആവർത്തിക്കും. കേരളത്തിലെ ഭരണം തികഞ്ഞ പരാജയമാണ്. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പോലും ഇത് വരെ നഷ്ടപരിഹാരം കൊടുത്തിട്ടില്ല. മുവ്വായിരം കോടി രൂപയാണ് ഗവൺമെന്റ് കരാറുകാർക്ക് കുടിശ്ശികയായിട്ടുള്ളത്. പൂക്കൾക്കും മെമെന്റോകൾക്കും പകരം പുസ്തകം സ്വീകരിക്കാനാണ് ഇഷ്ടം. സാരംഗിയുടെ അവാർഡും അത്തരത്തിലുള്ളതാണെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സലീം കളക്കര, സുരേഷ് ശങ്കർ, സകീർ ദാനത്ത്, ഷാജി സോണ, ഷംസു കളക്കര എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."