പള്ളി കത്തിക്കാനെത്തിയത് ആയിരത്തോളം പേര്‍; ഓടിയടുത്ത് തടഞ്ഞ് സുഭാഷ് ശര്‍മ
ന്യൂഡല്‍ഹി: തലസ്ഥാനത്ത് സംഘ്പരിവാര്‍ നടത്തിയ മുസ്‌ലിം വംശഹത്യ തടയാന്‍ ഹിന്ദു സഹോദരന്‍മാരും രംഗത്തിറങ്ങിയതിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. അശോക് നഗറിലെ മുസ്‌ലിം പള്ളിക്കു തീയിട്ട ആക്രമികളെ തടഞ്ഞ് തീയണച്ച സുഭാഷ് ശര്‍മയെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
പള്ളി ആക്രമിക്കാന്‍ ആയിരത്തോളം പേരാണ് സംഘടിച്ചെത്തിയതെന്നാണ് സുഭാഷ് ശര്‍മ പറയുന്നത്. പള്ളിയില്‍ കുറച്ചുപേര്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ പള്ളിക്കു തീയിട്ടതോടെ തന്റെ വീട്ടിലെ പൈപ്പ് തുറന്ന് വെള്ളമെത്തിച്ച് താന്‍ അത് അണയ്ക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം പറയുന്നു. ഇവിടെനിന്നു പലായനം ചെയ്യാനൊരുങ്ങിയ മുസ്‌ലിംകളെ നാട്ടുകാരായ ഹിന്ദുക്കള്‍ പിന്തിരിപ്പിക്കുകയും അവര്‍ക്കു സുരക്ഷയൊരുക്കുകയും ചെയ്‌തെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ് പാര്‍ക്ക്, മൗജ്പൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍നിന്നും ഇത്തരം നല്ല വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ ഒന്നിച്ചുനിന്ന് അക്രമങ്ങളെ ചെറുത്തിട്ടുണ്ട്. പുറത്തുനിന്നാണ് അക്രമികള്‍ എത്തിയതെന്ന വാര്‍ത്തകള്‍ക്കു സ്ഥിരീകരണം നല്‍കുന്നതാണ് ഇത്തരം സംഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."