HOME
DETAILS

ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 41 ആയി; ജാഗ്രതയോടെ ജനങ്ങള്‍

  
backup
March 01 2020 | 06:03 AM

corona-bahrain-01-03-2020

മനാമ: മണിക്കൂറുകള്‍ക്ക് മുന്പ് മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ ബഹ്റൈനിലെ വൈറസ് ബാധിതരുടെ എണ്ണം 41 ആയി ഉയര്‍ന്നു.പുതിയ വൈറസ് ബാധിതരെല്ലാം ഇറാനില്‍ നിന്നെത്തിയ സ്വദേശികളാണ്. ഈ സാഹചര്യത്തില്‍ ബഹ്റൈനിലെക്കുള്ളവൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തുന്ന മുഴുവന്‍ യാത്രക്കാരുടെയും ശരീരോഷ്മാവ് ചെക്ക് ചെയ്യാനുള്ള പ്രത്യേക സ്കാനിംഗ് കാമറ സംവിധാനം ഇതിന്‍റെ ഭാഗമാണ്. ഇതുവഴി എയര്‍പോര്‍ട്ടിലെത്തുന്ന ഓരോരുത്തരെയും വ്യക്തമായി പരിശോധിക്കുകയും സംശയമുള്ളവരെ വിദഗ്ദരുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിക്കുകയുമാണ് ചെയ്യുന്നത്.

പരിശോധനക്കിടെ വൈറസ് ബാധ കണ്ടെത്തിയ മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിദഗ്ദചികിൽസ നൽകുകയും ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ട ജാഗ്രതയാണ് ആവശ്യമെന്നും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് കൺസൾട്ടൻറ് ഡോ. ജമീല ഇവിടെ വാര്‍ത്താസമ്മേളനത്തില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
 

കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിൻ്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻറ് മെഡിക്കൽ റിസർച്ചിൽ പ്രവർത്തിക്കുന്ന ദേശീയ ദൗത്യസംഘത്തിലെ അംഗവും ബി.ഡി.എഫ്ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൾട്ടൻറുമായ ലഫ്.കേണൽ ഡോ. മനാഫ് അൽഖഹ്താനിയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ വൈറസ് ബാധിതരെ എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ കണ്ടെത്തുന്നതിനാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന ടോള്‍ ഫ്രീ നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാമെന്നും ബന്ധ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago