HOME
DETAILS

ഓണ്‍ലൈന്‍ മരുന്നു വില്‍പന  നിയന്ത്രിക്കാന്‍ നടപടി

  
backup
March 02 2020 | 04:03 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa
 
 
 
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്രത്തിന്റെ ഇടപെടല്‍ കൂടി ഇതിനാവശ്യമാണ്. സംസ്ഥാന സര്‍ക്കാരിനു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാനത്ത് ഓണ്‍ലൈനായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്‌ലൈഫ് ഇന്റര്‍നാഷനല്‍ കമ്പനിയുടെ മരുന്നു വ്യാപാര ലൈസന്‍സ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് 2019ല്‍ എന്നന്നേക്കുമായി റദ്ദാക്കി ഉത്തരവായിട്ടുണ്ട്. ഇതു വീണ്ടും നടക്കുന്നുണ്ടെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ അനിയന്ത്രിതമായി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നത് അത്യന്തം ആപല്‍കരമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനില്‍ നിയമവിരുദ്ധമായി മരുന്നു വില്‍പ്പന നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945 എന്നീ നിയമങ്ങള്‍ പ്രകാരം മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിച്ചിട്ടില്ല. വ്യാപകമായ ഓണ്‍ലൈന്‍ മരുന്നു വ്യാപാരം നടക്കുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഓണ്‍ലൈന്‍ ഇതു സംബന്ധിച്ച് ഊര്‍ജിതമായി അന്വേഷണം നടത്തി. ഓണ്‍ലൈന്‍ മരുന്നു വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെല്ലാം ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും ഇവയില്‍ മിക്കവയും ഡോക്ടറുടെ യഥാര്‍ത്ഥ കുറിപ്പടിയില്ലാതെയാണ് വില്‍പ്പന നടത്തുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍മാക്ക് നടപടിക്കായി അറിയിപ്പു നല്‍കി. എന്നാല്‍ നാളിതുവരെ നടപടി സ്വീകരിച്ചതായി കണ്ടെത്തിയിട്ടില്ല. അതേ സമയമാണ് കേരളത്തില്‍ മരുന്നു വ്യാപാരം നടത്തിവന്ന മെഡ്‌ലൈഫ് ഇന്റര്‍നാഷനലിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
അലോപ്പതി മരുന്നുകള്‍ വിശിഷ്യ ആന്റിബയോട്ടിക്കുകള്‍, മനോരോഗ മരുന്നുകള്‍ (ഉറക്കഗുളികകള്‍), ലൈംഗിക ഉത്തേജക മരുന്നുകള്‍ എന്നിവ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം മരുന്നുകളുടെ അഭ്യന്തര വിപണനം വളരെ കര്‍ശനമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിയന്ത്രിക്കുന്നുണ്ട്. എങ്കിലും ഓണ്‍ലൈന്‍ ഔഷധ വിപണനം നിയമത്തിനു കീഴില്‍ കൊണ്ടുവരുവാനുള്ള ഭേദഗതികള്‍ അതിവേഗം വരുത്താനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago