HOME
DETAILS

ശരീഅത്തിനെ മനസ്സിലാക്കുക

  
backup
January 27, 2019 | 7:02 PM

haidarali-wafi-todays-article-28-01-2019

#ഹൈദരലി വാഫി ഇരിങ്ങാട്ടിരി

8943957592

 

മനുഷ്യരുടെ സാമൂഹികജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങള്‍ ഉണ്ടായത്. ശക്തവും യുക്തിഭദ്രവുമായ നിയമങ്ങള്‍ സുരക്ഷിതമായ സാമൂഹികജീവിതം ഉറപ്പാക്കുന്നു. സിവില്‍ വ്യവഹാരങ്ങള്‍ക്കും ക്രിമിനല്‍ കുറ്റങ്ങള്‍ക്കും രണ്ട് തരം നിയമങ്ങളാണ് ആധുനികലോകം ക്രമപ്പെടുത്തിയിട്ടുള്ളത്. പുരാതനകാലത്ത് ഓരോ ഭരണവര്‍ഗവും അവരവര്‍ക്ക് പറ്റിയ നിയമങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. ഭാരതത്തില്‍ രാജവംശങ്ങളുടെ നിയമങ്ങളുണ്ടായിരുന്നു. ഈജിപ്ത്, മെസപ്പൊട്ടേമിയ തുടങ്ങിയ സംസ്‌കാരങ്ങള്‍ക്ക് സവിശേഷമായ നിയമരീതികളുണ്ടായിരുന്നു. റോമും പേര്‍ഷ്യയും ഗ്രീസും അവരുടെ നൈതികബോധത്തെ തൃപ്തിപ്പെടുത്തുന്ന നിയമസംഹിത സൃഷ്ടിച്ചിരുന്നു. ഫറോവയും ഹമുറാബിയുമൊക്കെ അവരുണ്ടാക്കിയ നിയമപരിഷ്‌കരണങ്ങളുടെ പേരില്‍ പ്രസിദ്ധരോ കുപ്രസിദ്ധരോ ആയ ഭരണാധികാരികളാണ്.


ആധുനികലോകം ജനായത്തഭരണക്രമങ്ങളുടെതാണല്ലോ. ജനാധിപത്യവും അതിനെ തുടര്‍ന്നു വരുന്ന ഭരണരീതികളുമാണ് ഇന്നത്തെ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയത്.


ലോകത്തെ മനുഷ്യരുണ്ടാക്കിയതല്ലാത്ത മറ്റു നിയമരീതികളുമുണ്ട്. ഇതില്‍ പ്രബലമായതും സുസജ്ജമായതും ഇസ്‌ലാമികശരീഅത്തും നിയമസംഹിതയുമാണ്. എന്നാല്‍, ഇസ്‌ലാമികനിയമങ്ങള്‍ മുസ്‌ലിംലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നു. അതിന് കാരണം ഇസ്‌ലാം അതിന്റെ നിയമങ്ങളില്‍ പുലര്‍ത്തുന്ന ചില കണിശതകളാണ്. ഇസ്‌ലാം ഒരു മതം എന്ന നിലയില്‍ നീതിയെയും മാനവികതയെയും വല്ലാതെ പിന്തുണക്കുന്നു. അതിനാല്‍ ചില കുറ്റങ്ങള്‍ക്ക് വിശ്വാസിക്ക് ഒരു ശിക്ഷയും വിശ്വാസിയല്ലാത്ത ആള്‍ക്ക് മറ്റൊരു ശിക്ഷയും നല്‍കുന്നു. രണ്ടാമത്തേത് താരതമ്യേന ലളിതമായിരിക്കും.


ഇപ്പോള്‍ നിയമങ്ങളെ കുറിച്ച് പറയാന്‍ കാരണം സഊദിഅറേബ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യത്യസ്തമായ ഒരു കേസും അതിന്റെ വിധിയുമാണ്. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നൈതികമൂല്യങ്ങളുടെ ആഴം ശരിക്കും മനസ്സിലാക്കാന്‍ ഈ കേസ് സഹായിക്കും. സഊദി അരാംകോയുടെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായ യുവാവ് ഒരു യൂറോപ്യന്‍ യുവതിയുമായി ട്വിറ്ററില്‍ നടത്തിയ ചാറ്റിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ട്വിറ്ററിലൂടെ യുവാവ് പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അധിക്ഷേപിക്കുകയുണ്ടായി. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നിയമപാലകര്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും കോടതി അഞ്ച് വര്‍ഷം തടവിനും ഒന്നരലക്ഷം സഊദി റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. എന്നാല്‍ അപ്പീല്‍ കോടതിയുടെ നിര്‍ദേശപ്രകാരം കോടതി കൂടുതല്‍ അന്വേഷണം നടത്തുകയും ദമ്മാം ക്രിമിനല്‍ കോടതി ശിക്ഷ 10 വര്‍ഷമായി വര്‍ധിപ്പിച്ചു. ശിക്ഷാ വിധി വായിക്കവേ കോടതി നടത്തിയ നിരീക്ഷണത്തിന്റെ പേരിലാണ് ഈ കേസും കോടതി വിധിയും ആഗോളശ്രദ്ധ നേടുന്നത്. ക്രിമിനല്‍ കോര്‍ട്ടിലെ മൂന്നംഗബെഞ്ചിന് നേതൃത്വം നല്‍കിയ ശൈഖ് അഹ്മദ് അല്‍ ഖുറൈനി ഈ യുവാവ് മുസ്‌ലിമായിരുന്നുവെങ്കില്‍ മുഴുവന്‍ അംഗങ്ങളും അയാള്‍ക്ക് വധശിക്ഷ നല്‍കുവാന്‍ ഏക സ്വരത്തില്‍ വിധിക്കുമായിരുന്നു എന്നും മുസ്‌ലിമല്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത് എന്നും പ്രസ്താവിച്ചിരിക്കുന്നു.


ഈ വിധി അനേകം കാര്യങ്ങള്‍ നിശ്ശബ്ദമായി വിളിച്ചു പറയുന്നു. ഒന്നാമത്തേത് ഇസ്‌ലാമികനിയമങ്ങളുടെ കാലികത തന്നെയാണ്. ശരീഅത്ത് മാറണം, തിരുത്തണം എന്ന് ഉറക്കത്തില്‍ പോലും പിച്ചും പേയും പറയുന്ന ചിലരുണ്ട്. അവര്‍ ഇസ്‌ലാമികനിയമങ്ങളെ പഠിക്കാനും മാനവികപക്ഷത്ത് നിന്ന് മനസ്സിലാക്കാനും ശ്രമിക്കണം. രണ്ടാമത്തേത് പക്വതയുടെ കാര്യമാണ്. മതങ്ങളെ നിന്ദിക്കുക, മതപരമായ ആശയങ്ങളെ അപമാനിക്കുക, മതസ്ഥാപനങ്ങളെ അധിക്ഷേപിക്കുക, ആരാധനകേന്ദ്രങ്ങളെ അപഹസിക്കുക, ആരാധനരീതികളെ പരിഹസിക്കുക, ആചാരങ്ങളെ ആക്ഷേപിക്കുക തുടങ്ങിയവയൊക്കെ ഇസ്‌ലാം വിരുദ്ധമാണ്. അല്ലാഹു മുസ്‌ലിമിനോട് ഇങ്ങനെ പറയുന്നു:''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നീതിയുടെ പക്ഷത്ത് നിലകൊള്ളുന്നവരാവുക. ഒരു വിഭാഗത്തോട് വെറുപ്പാണെങ്കിലും അവരോട് നീതിയോടെ പെരുമാറുന്നതിന് അത് തടസ്സമാകരുത്. നീതി ചെയ്യുവിന്‍. അതാണ് ഭക്തിയുണ്ടാകാന്‍ നല്ലത്. അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവിന്‍. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നു. (സൂറതുല്‍ മാഇദ 8)


ഇസ്‌ലാം അതിശക്തമായി ഏകദൈവവിശ്വാസത്തെ അവതരിപ്പിക്കുന്നു. വിശ്വാസം, കര്‍മം, വചനം തുടങ്ങി ചിന്തയില്‍ പോലും ബഹുദൈവാരാധനയെ ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ ഒരു മനുഷ്യന്‍ ബഹുദൈവാരാധനയെ അംഗീകരിക്കുന്നുവെങ്കില്‍ അത് അയാളുടെ സ്വാതന്ത്ര്യമാണ്. ഖുര്‍ആന്‍ പറയുന്നത് നോക്കൂ: ''അല്ലാഹുവിനെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നവരെ ചീത്ത പറയല്ലേ, അവര്‍ ശത്രുത കാരണം അല്ലാഹുവിനെയും അജ്ഞതയോടെ വിമര്‍ശിക്കും. ഓരോ സമുദായത്തിനും അവരുടെ രീതികള്‍ നല്ലതാണ് എന്ന് തോന്നും. എന്നാല്‍ അവര്‍ എന്നിലേക്ക് മടങ്ങുകയില്ലേ, അപ്പോള്‍ അവര്‍ ചെയ്തതിനെ പറ്റി അവരോട് വിശദീകരിക്കുമല്ലോ(സൂറതുല്‍ അന്‍ആം: 108)
ലൗജിഹാദിന്റെ പേരില്‍ ഇസ്‌ലാം വല്ലാതെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക അധ്യാപനം അന്യസ്ത്രീകളുമായുള്ള അവിഹിത പ്രണയം നിഷിദ്ധമാണെന്നാണ്. മതത്തിനുള്ളിലെ അന്യസ്ത്രീകളെ തന്നെ പ്രേമിക്കുന്നത് ഹറാമാണ്. പിന്നെയെങ്ങനെ പുറത്തുള്ളയാളെ പ്രേമിച്ച് കെട്ടുന്നത്. ഐ.എസ് ഭീകരര്‍ പെണ്ണിനെ ലൈംഗികഅടിമയാക്കുന്നതും ബലാത്സംഗം ചെയ്യുന്നതുമെല്ലാം മുസ്‌ലിംകളുടെ പേരിലാണ് ചാര്‍ത്തപ്പെടുന്നത്. എന്നാല്‍ ഇസ്‌ലാമാകട്ടെ ബലാത്സംഗത്തെ മാത്രമല്ല സ്വേച്ഛപ്രകാരമുള്ള വ്യഭിചാരത്തെ തന്നെ കടുത്ത ഭാഷയില്‍ എതിര്‍ക്കുന്ന മതമാണ്. അപ്പോള്‍ എവിടെയൊക്കെയോ ആരൊക്കെയോ ഈ സൗമ്യതയുടെ മതത്തെ വികലമാക്കി ചിത്രീകരിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തുന്നുണ്ട്.
ആദ്യമനുഷ്യനും പ്രവാചകരുമായ ആദം(അ)ന്റെ സന്തതികളിലെ ഹാബീലിനെ ഖാബീല്‍ വധിക്കാനിടയായ സാഹചര്യം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. നിന്നെ ഞാന്‍ കൊല്ലുമെന്ന് ആക്രോശിക്കുന്ന സഹോദരനോട് ഹാബീല്‍ ഇങ്ങനെ പറയുന്നു:''നീ എന്നെ കൊല്ലാനായി നിന്റെ കൈ നീട്ടിയാലും ഞാന്‍ നിന്നെ കൊല്ലാനായി എന്റെ കൈ നീട്ടുകയില്ല. ഞാന്‍ പ്രപഞ്ചരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.'' (സൂറതുല്‍ മാഇദ 28). ഇത് തന്നെയാണ് ഇസ്‌ലാമിന് എല്ലാ കാലത്തും ലോകത്തോട് പറയാനുള്ളത്.


നിന്ദിച്ചത് തിരുനബി(സ്വ)യെ ആണ്. ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാലും വേദന തോന്നുന്നു. മനസ്സില്‍ ആരോ കുത്തി വെച്ച വിഷം ഒരു ദുര്‍ബല നിമിഷത്തില്‍ പുറത്ത് വന്നതാണല്ലോ വിനയായത്. ആ യുവാവിന്റെ ശിക്ഷ ഇളവ് ചെയ്യപ്പെട്ടെങ്കില്‍ എന്ന് ആത്മാര്‍ഥതയോടെ പ്രാര്‍ത്ഥിക്കുന്നു. ഭരണകൂടവും ഉത്തരവാദപ്പെട്ടവരും ഉണരണം. സഊദി ഭരണകൂടവുമായി ബന്ധപ്പെട്ട് ആ ചെറുപ്പക്കാരനെ മോചിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്‌തെങ്കിലെന്ന് ആഗ്രഹിക്കുന്നു. കാരണം പ്രവാചകതിരുമേനി(സ്വ) ജീവിച്ചിരിക്കുന്ന കാലമാണെങ്കില്‍ ഒരുവേള പുണ്യനബി(സ്വ) ആ യുവാവിനെ ചേര്‍ത്ത് പിടിച്ച് മാപ്പു നല്‍കി വെറുതെ വിട്ടേനെ. അവിടുത്തെ മഹത്വം കൊണ്ട് ആ യുവാവിന്റെ ജീവിതം ശോഭനമായെങ്കില്‍...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  a month ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  a month ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  a month ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  a month ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  a month ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  a month ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  a month ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  a month ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  a month ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  a month ago

No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  a month ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  a month ago