HOME
DETAILS

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

  
October 22, 2025 | 4:12 PM

Brazilian legend Rivaldo openly expressed his opinion in the Got Debate

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ ഗോട്ട് എന്ന ചോദ്യത്തിന് പല ഇതിഹാസ താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണ് ഉള്ളത്.

ഗോട്ട് ഡിബേറ്റിൽ ബ്രസീലിയൻ ഇതിഹാസം റിവാൾഡോ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. റൊണാൾഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് റിവാൾഡോ മികച്ച താരമായി തെരഞ്ഞെടുത്തത്. 2017ൽ ബെറ്റ്ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ ഇതിഹാസം മെസിയെക്കുറിച്ച് സംസാരിച്ചത്. 

''മെസിക്കൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇത് വളരെ അതിശയകരമായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. കളിക്കളത്തിൽ കൂടുതൽ വ്യത്യസങ്ങൾ വരുത്തുന്ന ആളാണ് മെസി'' റിവാൾഡോ പറഞ്ഞു. 

മെസി നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

മേജർ ലീഗ് സോക്കറിലെ അവസാന മത്സരത്തിൽ നാഷ്വില്ലക്കെതിരെ മെസി ഹാട്രിക് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്റർ മയാമി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. 

ഇതോടെ എംഎൽഎസ്സിൽ 50 ഗോളുകൾ നേടാനും അർജന്റീന ഇതിഹാസത്തിന് സാധിച്ചു. മേജർ ലീഗ് സോക്കറിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ പൂർത്തിയാക്കുന്ന താരമായും ഇതോടെ മെസി മാറി. വെറും 50 മത്സരങ്ങളിൽ നിന്നുമാണ് ഇന്റർ മയാമി നായകൻ ഈ നേട്ടം സ്വന്തമാക്കിയത്. എംഎൽഎസിലെ ഇതിഹാസ താരങ്ങളായ സ്ലാട്ടൻ ഇബ്രഹാമോവിച്ച്, ജോസഫ് മാർട്ടിനസ് തുടങ്ങിയ താരങ്ങളെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചുകൊണ്ടാണ് മെസി ഈ നേട്ടത്തിൽ എത്തിയത്.

Who is the best player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Brazilian legend Rivaldo openly expressed his opinion in the Got Debate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  3 hours ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  3 hours ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  3 hours ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  4 hours ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  4 hours ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  4 hours ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  4 hours ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  5 hours ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  5 hours ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  5 hours ago