100 സ്കൂളുകളില്‍ റോഡ് സുരക്ഷാ സെല്‍ രൂപീകരിക്കും
കോട്ടയം: ജില്ലയിലെ 100 സ്കൂളുകളില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ സെല്‍ രൂപീകരിക്കും. വിദ്യാര്‍ഥികളുടെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ സ്കൂളിലും ഒരു അധ്യാപകനെ റോഡ് സുരക്ഷാ ഓഫിസറായി ചുമതലപ്പെടുത്തും. കൂടാതെ ഓരോ ഡിവിഷനേയും ക്ലാസിനേയും പ്രതിനിധീകരിച്ച് വിദ്യാര്‍ഥികളെ ജൂനിയര്‍-ഡെപ്യൂട്ടി ജൂനിയര്‍ റോഡ് സുരക്ഷാ ഓഫിസര്‍മാരായും നിയമിക്കും.
സ്ഥലത്തെ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ സെല്ലിന്റെ രക്ഷാധികാരിയും ഹെഡ്മാസ്റ്റര് ചെയര്‍മാനുമായിരിക്കും. സെല്‍ തയാറാക്കുന്ന വാര്‍ഷിക രൂപരേഖ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ പങ്കാളിത്തം നാറ്റ്പാക് ഉറപ്പുവരുത്തും. റോഡ് സുരക്ഷാ ഓഫിസറായി നിയമിക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ള അധ്യാപകര്ക്കള്ള ദ്വിദിനപരിശീലനം കോട്ടയത്ത് നടന്നു. ഐ.എം.എ ഹാളില്‍ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലിസ് ചീഫ് എന്‍. രാമചന്ദ്രന് നിര്‍വഹിച്ചു. നാറ്റ്പാക് കണ്‍സള്‍ട്ടന്റ് ടി.വി സതീഷ് അധ്യക്ഷനായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്്ടര്‍ കെ. സുധ, കോട്ടയം ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥി, കണ്‍സള്‍ട്ടന്റ് ടി.വി ശശികുമാര്‍, സയന്റിസ്റ്റ് ബി. സുബിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."