യൂത്ത് ലീഗ് കലമുടയ്ക്കല്‍ സമരം നടത്തി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി കഴക്കൂട്ടത്ത് കലമുടയ്ക്കല്‍ സമരം നടത്തി. മഹാദേവ നഗരിയില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കഴക്കൂട്ടം സബ്രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് നടന്ന പ്രതിഷേധസംഗമം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഡി. നൗഷാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷഹീര്‍ ഖരീം സ്വാഗതം പറഞ്ഞു. മണ്‍വിള സൈനുദ്ദീന്‍, ചാന്നാങ്കര എം.പി കുഞ്ഞ്, ഷഹീര്‍ ജി. അഹമ്മദ്, മാണിക്യവിളാകം റാഫി, മംഗലപുരം ഷാജി, അഡ്വ. കെ.എസ്.എ ഹലീം എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഷാന്‍ ബീമാപ്പള്ളി, റാഷിദ് പാച്ചല്ലൂര്‍, ഷംനാദ് പനവൂര്‍, ഷിബി, നിസാം, യഹിയാഖാന്‍, ഹാരിസ് കരമന, ഷഹിന്‍, മണ്‍സൂര്‍ ഗസാലി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."