കൊറോണ: സഊദിയില്‍ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ അഞ്ച് വര്‍ഷം ജയില്‍ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും
റിയാദ്: സഊദിയിൽ കൊറോണ സംബന്ധിച്ചു വ്യാജ സന്ദേശങ്ങൾ അയച്ചാൽ കനത്ത ശിക്ഷ. ഭീതി പരത്തുന്ന സന്ദേശങ്ങൾ അയച്ചാൽ അഞ്ച് വര്‍ഷം ജയില്‍ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സഊദി പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നൽകിയത്. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണം. ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകള്‍ തയാറാക്കുന്നതും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സൈബര്‍ ക്രൈം നിയമം വ്യക്തമാക്കുന്നു.
ഇത്തരം കേസുകളിലെ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിവര വിനിമയ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമായ കുറ്റങ്ങൾക്കെതിരെ ഇൻഫർമേഷൻ ക്രൈം തടയൽ നിയമത്തിലെ ആർട്ടിക്കിൾ 1/6 പ്രകാരമുള്ള ശിക്ഷയാണ് കൊറോണ സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്ക് നൽകുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുന്നു.
കൊറോണ വ്യാപനത്തെ കുറിച്ചും മറ്റും ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതേസമയം, സമൂഹത്തിൽ ബോധവല്‍ക്കരണത്തിനായി പ്രചരിപ്പിക്കേണ്ട വീഡിയോകളും പോസ്റ്റുകളും സഊദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."