HOME
DETAILS
MAL
അക്രമരാഷ്ട്രീയത്തിനെതിരേ പേങ്ങാട്ടിരിയില്‍ സമാധാന സദസ് സംഘടിപ്പിച്ചു
backup
June 17 2016 | 01:06 AM
വല്ലപ്പുഴ: ആര്.എസ്.എസ് -മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേങ്ങാട്ടിരിയില്‍ സമാധാന സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന് അധ്യക്ഷനായി.
കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ പൗലോസ്, വി.കെ ശ്രീകണ്ഠന്, സി. ചന്ദ്രന്, ഷാഫി പറമ്പില്‍ എം.എല്‍.എ, മുന്‍ എം.പി വി.എസ് വിജയരാഘവന്, കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്, സി. സംഗീത, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങള്‍, സെക്രട്ടറിമാരായ വിജയനുണ്ണി, ഇമ്പാനു വരേങ്ങല്‍, വി.കെ ശ്രീകൃഷ്ണന്, പി.പി വിനോദ്കുമാര്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."