HOME
DETAILS
MAL
മഴ തിമിര്‍ത്തു പെയ്തു; മൂന്നിയൂരില്‍ കിണര്‍ താഴ്ന്നു
backup
March 06 2017 | 21:03 PM
തിരൂരങ്ങാടി: ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെയും വേനല്‍ മഴ ലഭിച്ചു. വരള്‍ച്ചയെ തുടര്‍ന്ന് അഞ്ഞൂറ് ഏക്കര്‍ കൃഷി നശിച്ച തിരൂരങ്ങാടി താലൂക്കിന്റെ പരിധിയില്‍ ശേഷിക്കുന്ന കാര്‍ഷിക വിളകള്‍ക്കു മഴ അനുഗ്രഹമായി.
അതേസമയം, മഴയെ തുടര്‍ന്നു വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. മൂന്നിയൂര്‍ ചുഴലി വള്ളിക്കടവ് പുറായ സ്വദേശി ചെറു മടത്തില്‍ അബ്ദുര്‍റസാഖിന്റെ വീട്ടിലെ കിണറാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ മഴയെ തുടര്‍ന്നു താഴ്ന്നുപോയത്. റിങ്ങില്‍ തീര്‍ത്ത കിണര്‍ ആള്മറയോടുകൂടി രണ്ടടിയോളം ഭൂമിയിലേക്കു താഴ്ന്നുപോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."