2019ലെ പ്രളയം ദേശീയ ദുരന്ത നിധിയില്‍നിന്ന് അടിയന്തര ധനസഹായം അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 2019ലെ പ്രളയവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര ധനസഹായം ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ജെയിംസ് മാത്യുവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് 2101.88 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. 2019- 20ലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം പരിഗണിക്കുന്നതിനായി 2019- 20 സാമ്പത്തിക വര്‍ഷത്തെ ദുരന്തം അടിസ്ഥാനത്തില്‍ എക്‌സ്‌പെന്റിച്ചര്‍ സമര്‍പ്പിക്കന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2020 ഫെബ്രുവരി 16ന് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം കേന്ദ്ര സര്‍ക്കാരിലേക്ക് കത്തയച്ചെങ്കിലും അടിയന്തര ധനസഹായം ഇതുവരെ അനുവദിച്ചിട്ടില്ല.
2018 മെയ് മുതല്‍ ഓഗസ്റ്റ് വരെ നീണ്ടുനിന്ന കാലവര്‍ഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡമനുസരിച്ച് 5,616 കോടി രൂപയുടെ സഹായമഭ്യര്‍ത്ഥിച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നിവദേനം സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ച് കേന്ദ്രം അധിക സഹായമായി 2904.85 കോടി മാത്രമാണ് കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ദേശീയ ദുരന്ത പ്രതികരണ നിധി വിഹിതത്തിന്റെ ആദ്യഗഡു 5227.50 ലക്ഷം രൂപ മാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."