HOME
DETAILS

മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിനെതിരേയുള്ള സമരം നാലാം വര്‍ഷത്തിലേക്ക്

  
backup
January 29 2019 | 07:01 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ac%e0%b5%80%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f-7

മാനന്തവാടി: ആദിവാസികളുടെ സമഗ്ര വികസനത്തിന് കോടികള്‍ പൊടിക്കുന്ന ഭരണകൂടം കണ്ടില്ലെന്ന് നടിച്ച് ആദിവാസി അമ്മമാരുടെ സഹന സമരം. 18 ആദിവാസി കോളനികള്‍ക്ക് നടുവിലായി മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിനെതിരേയുള്ള സമരമാണ് അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങി നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.
തങ്ങളുയര്‍ത്തിയ ആവശ്യം നിറവേറുന്നതിനിടക്ക് സമരപ്പന്തലില്‍ മരിക്കേണ്ടി വന്നാലും അത് സമൂഹത്തിന് നന്‍മയുടെ സന്ദേശം നല്‍കുമെന്ന വിശ്വാസത്തിലാണ് മാക്ക പയ്യമ്പള്ളി, വെള്ള സോമന്‍, കാക്കമ്മ വീട്ടിച്ചാല്‍, ചോച്ചി കൊയിലേരി, സുശീല പൊട്ടന്‍കൊല്ലി, ചിട്ടാങ്കി തുടങ്ങിയവര്‍. ബസ് കൂലി കടം വാങ്ങിയും ഇന്നും മുടങ്ങാതെ മാനന്തവാടി സബ് കലക്ടര്‍ ഓഫിസിന് മുന്നിലെ സമരപ്പന്തലിലെത്തുന്നത്. നേരത്തെ ബീവറേജ് ഔട്ട്‌ലറ്റിന് മുന്നിലായിരുന്നു സമരമെങ്കിലും ഔട്ട്‌ലറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് സബ് കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് സമരം മാറ്റിയത്.  2016 ജനുവരി 26 നാണ് ആദിവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്. കോളനികളിലെ മദ്യപാനത്തിന്റെ അളവ് കുറക്കാനും വളര്‍ന്നു വരുന്ന തലമുറയെങ്കിലും മദ്യ വിപത്തില്‍ നിന്നും രക്ഷപ്പെടാനുമായിരുന്നു മാനന്തവാടി ഔട്ട്‌ലെറ്റിനെതിരെയുള്ള സമരത്തിലൂടെ ഇവര്‍ ലക്ഷ്യം വച്ചത്. എന്നാല്‍ കേരള ഗോത്രവര്‍ഗ കമ്മിഷന്‍, മാനന്തവാടി സബ്കലക്ടര്‍, പി.ഡബ്ല്യു.ഡി, ഫയര്‍ ആന്‍ഡ് സേഫ്ടി, പട്ടികവര്‍ഗ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നെല്ലാം ഔട്ട്‌ലെറ്റിനെതിരേ റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും നല്‍കിയിട്ടും ഇതൊന്നും വകവെക്കാതെ സമരത്തെ അടിച്ചമര്‍ത്തി സര്‍ക്കാര്‍ ഇപ്പോഴും മദ്യവില്‍പ്പന തുടരുകയാണ്. ഇതിനിടയില്‍ മുന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറില്‍ നിന്നു മാത്രമാണ് ഇവര്‍ക്ക് അനുകൂലമായ സമീപനമുണ്ടായത്.
സമരം ന്യായമാണെന്ന് കണ്ട് 2016 ഓഗസ്റ്റ് 11ന് കലക്ടര്‍ ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മദ്യഷാപ്പ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നീക്കം നേരത്തെ അറിഞ്ഞ കാര്‍പ്പറേഷന്‍ ഉച്ചയോടെ തന്നെ ഉത്തരവിന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിക്കുകയും മദ്യ വില്‍പ്പന തുടരുകയുമായിരുന്നു. 2017 ഏപ്രില്‍ മൂന്നിന് സമരക്കാര്‍ നടത്തിയ ഉപരോധസമരത്തിനെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും സമരത്തിന് നേതൃത്വം നല്‍കിയവരെയുള്‍പ്പെടെ റിമാന്‍ഡിലയക്കുകുയും ചെയ്തിരുന്നു. ഈ കേസില്‍ ലഭിച്ച ജാമ്യ വ്യവസ്ഥയിലാണ് ഔട്ട്‌ലറ്റ് പരിസരത്ത് പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
നിത്യവും ബസ് കൂലി നല്‍കി സമരത്തിനെത്താന്‍ കഴിയാത്തതിനാലും പലകോണുകളില്‍ നിന്നുള്ള ഭീഷണി കാരണവും ഇതിനകം പലരും സമരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും അവശേഷിക്കുന്നവര്‍ ലക്ഷ്യം നിറവേറും വരെ സമരം നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ആദിവാസി അമ്മമാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago