സഊദിയിൽ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയർന്നു
റിയാദ്: സഊദിയിൽ പുതിയ മൂന്നു കൊറോണ വൈറസ് ബാധ കൂടി കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ കണ്ടെത്തിയ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇറാനിൽ നിന്നും കുവൈത്ത് വഴി സഊദിയിലെത്തിയ സ്വദേശി പൗരനാണ് ഇതിൽ ഒരാൾ. ഇയാളുടെ ഭാര്യക്കും വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യം വൈറസ് ബാധയേറ്റതായി കണ്ടെത്തിയ ആളുടെ കൂടെ കാറിൽ സഞ്ചരിച്ച വ്യക്തിയാണ് ഇന്ന് വൈറസ് ബാധ കണ്ടെത്തിയ മൂന്നാമത്തെയാൾ. ഇറാനിൽ നിന്നും ബഹ്റൈൻ വഴിയെത്തിയ ആളിലാണ് സഊദിയിൽ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തയാളിലും കണ്ടെത്തിയിരുന്നു. ഇതോടെ സഊദിയിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം അഞ്ചായി ഉയർന്നു. ആദ്യം കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 70ല്‍ 51 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. പുതിയ കൊറോണ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് രാജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."