സോണിയാ ഗാന്ധിക്കും മക്കള്‍ക്കും കോവിഡ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ആര്.എല്‍.പി എം.പി
ഡല്‍ഹി: ഇറ്റലിയില്‍ കൊവിഡ് മാരകമായി പടരുന്ന സാഹചര്യത്തില്‍ അടുത്തിടെ അവിടെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എന്‍.ഡി.എ അംഗമായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എം.പി ഹനുമാന് ബെനിവാള്‍ ആവശ്യപ്പെട്ടു. അതേ സമയം യു.പിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്ന് ഈയിടെ വന്ന ഗാസിയാബാദ് സ്വദേശിക്കാണ് കൊവിഡ് തെളിഞ്ഞത്.
അതിനിടെ കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി ഈമാസം നടത്താനിരുന്ന ഇന്ത്യ- യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി മാറ്റിവച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഇതിനായി ബ്രസല്‍സിലേക്ക് നടത്താനിരുന്ന യാത്ര പ്രധാനമന്ത്രി റദ്ദാക്കുകയും ചെയ്തു.
കൊവിഡ് ബാധിത രാജ്യങ്ങളില്‍നിന്നുവന്ന അഞ്ചുപേരെ ശ്രീനഗറില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ വിദേശത്തുനിന്നു വന്ന അഞ്ചുപേരെ നിരീക്ഷണത്തിലാക്കി. മലേഷ്യ, സിങ്കപ്പൂര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരാണിവര്‍. ബിഹാറില്‍ 89 പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് മൂന്നു മാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് രാസ വള മന്ത്രി ഡി.വി സദാനന്ദ അറിയിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പ്രത്യേകവിമാനം ഇന്നലെ പുറപ്പെട്ടു. ഇറാന് കൊവിഡിനെ നേരിടുന്നതിനുള്ള മരുന്നുകളും മറ്റു ഉപകരണങ്ങളും ഇതോടൊപ്പം കൈമാറുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് പറഞ്ഞു.
ഇതുവരെ 84 രാജ്യങ്ങളിലായി 95,000 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ 3,287 പേര് മരിച്ചു. 53,378 പേര്‍ക്ക് രോഗം സുഖപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."