വേട്ടക്കിടെ സംഘാംഗത്തിന് വെടിയേറ്റ സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗങ്ങളെ വേട്ടാടിയ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. വാകേരി കറപ്പന്‍കാലായില്‍ ദിലീപ് (21), ചൂതുപാറ വെള്ളട രതീഷ് (28) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍ കുപ്പാടി ഫോറസറ്റ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന തേന്‍കുഴി പാപ്പാലകൊല്ലി വനത്തില്‍ കൂരമാനിനേയും കേഴമാനിനേയും വേട്ടയാടിയ സംഭവത്തിലാണ് ഇവരെ അറസ്റ്റ്‌ചെയ്തത്.
ഇവരില്‍ നിന്ന് സേര്‍ച്ച് ലൈറ്റ്, കൂരമാനിന്റേയും കേഴമാനിന്റേയും ശരീരാവശിഷ്ടങ്ങള്‍ എന്നിവ തേന്‍കുഴി വനാതിര്‍ത്തിയിലെ ട്രഞ്ചില്‍ നിന്നും ഒളിപ്പിച്ചു വച്ചനിലയില്‍ കണ്ടെടുത്തു. അഞ്ചംഗ വേട്ടസംഘത്തില്‍പെട്ട തേന്‍കുഴി സ്വദേശി കുട്ടന്‍ എന്ന രതീഷിനെ പിടികൂടാനുണ്ട്. ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഘത്തിലുണ്ടായിരുന്ന കുട്ടാപ്പി എന്ന പ്രദീപ് വേട്ടക്കിടെ അബന്ധത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗ വേട്ടസംഘം മാനുകളെ വേട്ടയാടി തിരിച്ചുവരമ്പോള്‍ അബ്ബാസ്‌കൊല്ലി എന്ന സ്ഥലത്ത് വച്ച് കാട്ടാനയുടെ മുന്നില്‍ അകപെടുകയായിരുന്നു. രക്ഷപെടുന്നതിനായി കുഞ്ഞിരാമന്‍ വെടിവച്ചു.
എന്നാല്‍ വെടിയേറ്റത് സംഘാഗമായിരുന്ന കുഞ്ഞിരാമന്റെ സഹോദരന്റെ മകനായ പ്രദീപിനായിരുന്നു. തുടര്‍ന്ന് ഇയാള്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഇതേ തുടര്‍ന്ന ്അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന കുഞ്ഞിരാമനെ ഇക്കഴിഞ്ഞ മൂന്നിന് വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ മൊഴിപ്രകാരമാണ് ദിലീപിനെയും രതീഷിനെയും ഞായറാഴ്ച മീനങ്ങാടി സ്‌കൂള്‍ ജങ്ഷന്‍ പരിസരത്ത് വച്ച് പിടികൂടിയത്. ഇവരെ പിന്നീട് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി.
വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ്, ആര്‍.ആര്‍.ടി റെയ്ഞ്ച് ഓഫിസര്‍ ആര്‍ വിനോദ്, മീനങ്ങാടി എസ്.ഐമാരായ എം അബ്ബാസ് അലി, കെ.പി രാധാകൃഷ്ണന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി ഉണ്ണികൃഷ്ണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുന്ദരേശന്‍, ദിവാകരന്‍ എന്നിവരുള്‍പ്പെടുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."