HOME
DETAILS

ചെക്ക്‌പോസ്റ്റുകളിലെ പിഴത്തുക; ഇളവനുവദിച്ചാല്‍ ഉദ്യോഗസ്ഥരുടെ കീശചോരും

  
backup
March 07 2020 | 04:03 AM

%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%bf


തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക്‌പോസ്റ്റുകളില്‍ ഈടാക്കുന്ന പിഴത്തുകയില്‍ ഇളവനുവദിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ തീരുമാനം. ചെക്ക്‌പോസ്റ്റുകളില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ സര്‍ക്കാരിലേക്ക് വിവിധയിനത്തില്‍ ഈടാക്കുന്ന തുകയില്‍ കുറവുകണ്ടെത്തിയാല്‍ അത് സര്‍ക്കാര്‍ പണം അപഹരിച്ചതിന് തുല്യമായ പ്രവൃത്തിയായി കണക്കാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഗതാഗത സെക്രട്ടറി ഫെബ്രുവരി 27 ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഇത്തരം നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഗുഡ്‌സ് വാഹനങ്ങളിലെ അമിത ലോഡ് കുറച്ചുകാട്ടി ചെക്ക്‌പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിരിവ് നടത്തുന്നത് വ്യാപകമാണ്. രസീതില്‍ കാണിച്ചിരിക്കുന്ന തുകയില്‍ കുറവുണ്ടാകുന്ന സംഭവങ്ങളും നിരവധിയാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങള്‍ അല്ലാത്തവ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുന്‍പ് താല്‍ക്കാലിക പെര്‍മിറ്റെടുക്കണം. വാഹനങ്ങളുടെ സീറ്റിങ് കപ്പാസിറ്റിയനുസരിച്ച് നിശ്ചിത തുക ഒടുക്കിവേണം ഒരാഴ്ചത്തേക്കുള്ള പെര്‍മിറ്റെടുക്കാന്‍. കേരളവും തമിഴ്‌നാടും തമ്മിലുള്ള ധാരണപ്രകാരം ഇവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളില്‍ വണ്‍ടൈം ഫീസൊടുക്കി പെര്‍മിറ്റെടുക്കാം. എന്നാല്‍, ആന്ധ്ര, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കേരളത്തിലെ ചെക്ക് പോസ്റ്റുകളിലെത്തിയാലേ താല്‍ക്കാലിക പെര്‍മിറ്റെടുക്കാനാകൂ. മിനിമം 350 രൂപയാണ് പെര്‍മിറ്റ് ഫീസായി ഈടാക്കുന്നത്. 350 രൂപ നല്‍കുന്നതിനുപകരം വാഹനത്തിന്റെ രേഖകള്‍ക്കൊപ്പം 100 രൂപ ചെക്ക് പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് കൈമടക്കായി നല്‍കിയാല്‍ പെര്‍മിറ്റൊന്നും കൂടാതെ അതിര്‍ത്തി കടക്കാം.
അമരവിള, പൂവാര്‍, ആര്യങ്കാവ്, കുമളി, ഗോപാലപുരം, ഗോവിന്ദപുരം, മീനാക്ഷിപുരം, നടപ്പുണി, വേലന്താവളം, വാളയാര്‍, വഴിക്കടവ്, കാട്ടിക്കുളം, മുത്തങ്ങ, ഇരിട്ടി, മഞ്ചേശ്വരം, നീലേശ്വരം, പെര്‍ള എന്നിവിടങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകള്‍. എട്ടു ജില്ലകളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.
മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റുകളില്‍ വീണ്ടും കൈക്കൂലി വ്യാപകമായതോടെ എല്ലായിടത്തും ഏത് സമയവും മിന്നല്‍ പരിശോധന നടത്താന്‍ എസ്.പി മാര്‍ക്ക് വിജിലന്‍സ് എ.ഡി.ജി.പി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago