HOME
DETAILS
MAL
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍
backup
January 30 2019 | 04:01 AM
കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 200 രൂപ കൂടി 24600 രൂപയായി. ഗ്രാമിന് 3075 രൂപ. കഴിഞ്ഞ ദിവസം ഗ്രാമിന് 3050 രൂപയായിരുന്നു.
ആഗോളവിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ വിലകുതിച്ചുയരാന്‍ കാരണം. അമേരിക്കയിലെ ഭരണസ്തംഭനം തുടരുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതിന്റെ പിന്നില്‍. എന്നാല്‍ ഭരണസ്തംഭനം അവസാനിച്ച സ്ഥിതിക്ക് സ്വര്‍ണവിലക്കയറ്റം തുടരുമോ എന്നത് കണ്ടറിയണം.
സ്വര്‍ണവില ഈവര്‍ഷം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് ഈമാസം ആദ്യം പ്രവചിച്ചിരുന്നു. ഔണ്‍സിന് 1,425 ഡോളര്‍ നിലവാരത്തിലേയ്ക്ക് സ്വര്‍ണവില ഉയരുമെന്നാണ് ഗോള്‍ഡ്മാന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."