പ്രബന്ധങ്ങള്‍ ക്ഷണിച്ചു
ആലപ്പുഴ: സര്‍വശിക്ഷ അഭിയാന്‍ സംഘടിപ്പിക്കുന്ന മികവ് ദേശിയ സെമിനാറിലേക്ക് വിദ്യാലയങ്ങള്‍, അക്കാദമിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിച്ചു. വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്താനായി നടത്തിയ ശ്രദ്ധേയമായ അനുഭവങ്ങള്‍, വ്യാപന സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍, ഗവേഷണാത്മകമായ ഇടപെടലുകള്‍, സൂക്ഷമതല പഠനങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ സംബന്ധിച്ചവയാകണം പ്രബന്ധങ്ങള്‍.
ഒരു വിദ്യാലയത്തിന് ഒന്നില്‍ കൂടുതല്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. വിഷയമേഖല തിരിച്ചായിരിക്കും സെമിനാര്‍ നടത്തുക. പ്രബന്ധത്തൊടൊപ്പം ഫോട്ടോകളും വീഡിയോകളും സമര്‍പ്പിക്കാം. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, എസ്.എസ്.എ ഭവന്‍, സര്‍വശിക്ഷാ അഭിയാന്‍, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ പ്രബന്ധങ്ങള്‍ അയക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."