അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
ചെറുപുഴ: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്സണ് രാജിവച്ചു. തനിക്കെതിരേയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി ലാലി മാണിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. സ്ഥിരം സമിതി അംഗങ്ങളായ ഷാന്റി കലാഥരന്, പി.ആര് സുലോചനയും രാജിവച്ചു. അതിനിടെ 10:30ന് തുടങ്ങിയ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രണ്ട് മിനുട്ട് താമസിച്ച് എത്തിയ മൂന്നാം വാര്‍ഡ് മെമ്പര്‍ മനോജ് വടക്കനെ റിട്ടേണിങ് ഓഫിസര്‍ യോഗസ്ഥലത്ത് നിന്നും പുറത്താക്കി.
നേരത്തെ യു.ഡി.എഫ് അവിശ്വാസ നോട്ടിസ് നല്‍കിയിരുന്നു. പഞ്ചായത്ത് അംഗങ്ങളായ വി. കൃഷ്ണന്, മനോജ് വടക്കന്‍, ജമീല കോളയത്ത്, ലളിതബാബു, സിസിലി ജോര്‍ജ്, റോസിലി ആടിമാക്കല്‍, ബിന്ദു ബിജു, വി.രാജന്, വിജേഷ് പള്ളിക്കര എന്നിവരാണ് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കു അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തമ്മില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം ജില്ലാ സംസ്ഥാന നേതാക്കള്‍ ഇടപ്പെട്ടു പരിഹരിച്ചിരുന്നു.ഇതേത്തുടര്‍ന്നു കേരള കോണ്‍ഗ്രസ് അംഗങ്ങളായ കൊച്ചുറാണി ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഡെന്നി കാവാലം സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും രാജിവച്ചു. എന്നാല്‍ എല്‍.ഡി.എഫ് അംഗങ്ങായ വൈസ് പ്രസിഡന്റും രണ്ട് സ്ഥിരംസമിതി അധ്യക്ഷന്മാരും രാജിവച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണു അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. അടച്ചിട്ട മുറിയില്‍ കനത്ത പൊലിസ് കാവലിലാണ് അവിശ്വാസ പ്രമേയം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."