കൊവിഡ് 19: അതീവ ജാഗ്രതയില്‍ ലോകം; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 133 മരണം; രോഗബാധയേറ്റ രാജ്യങ്ങള്‍ നൂറ് കവിഞ്ഞു
റോം: ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 133 പേര് കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി അധികൃതര്‍. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 366 ആയി. ഞായറാഴ്ച വരെ ഇറ്റലിയില്‍ 7,375 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇറാനില്‍ ഇന്നലെയും 49 പുതിയ മരണങ്ങള് ഇറാന് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 194 ആയി. ചൈനയില്‍ 22 പുതിയ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3,119 ആയി. ലോകത്താകെ നൂറിലേറെ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകത്താകെ രോഗ ബാധിതരുടെ എണ്ണം 106,000 കവിഞ്ഞു. നിരവധി രാജ്യങ്ങളില്‍ അവരുടെ ആദ്യ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 3,600 പേര് ലോകമാകെ രോഗം ബാധിച്ച് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."