HOME
DETAILS
MAL
ജില്ലാ വികസമന സമിതി യോഗം 25ന്
backup
June 17 2016 | 23:06 PM
മലപ്പുറം: ജില്ലാ വികസന സമിതി യോഗം ജൂണ്‍ 25നു രാവിലെ 11നു കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ട മുന്‍ സമിതി യോഗ തീരുമാനത്തിന്റെ നടപടി റിപ്പോര്‍ട്ട് അടിന്തരമായി ബന്ധപ്പെട്ട എംഎല്‍എമാര്‍ക്കു നല്‍കണം. ഒരു പകര്‍പ്പു ജില്ലാ പ്ലാനിങ് ഓഫിസര്‍ക്കും എത്തിക്കണം. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും നേരിട്ടു യോഗത്തില്‍ പങ്കെടുക്കണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം ചെയര്‍മാന്റെ മുന്‍കൂര്‍ അനുമതി വാങ്ങി ചുമതലപ്പെടുത്തിയ വകുപ്പു പ്രതിനിധികള്‍ക്കു വിശദമായ റിപ്പോര്‍ട്ട് സഹിതം യോഗത്തില്‍ പങ്കെടുക്കാം.
ജൂണ്‍ മാസത്തെ പദ്ധതി പുരോഗതി പ്ലാന്‍സ്പേസ് സോഫ്റ്റ്വെയര് മുഖേന ഓണ്‍ലൈനായി അവലോകനം ചെയ്യും. രാവിലെ 10.30നു പ്രീ.ഡി.ഡി.സി തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."