കാസര്‍കോടിന്റെ വികസനം; പിച്ചയെടുക്കല്‍ സമരം സംഘടിപ്പിച്ചു
കാസര്‍കോട്: സര്‍ക്കാരുകളുടെ അവഗണനക്കെതിരേ ജി.എച്ച്.എം കാസര്‍കോട് പിച്ചയെടുക്കല്‍ സമരം സംഘടിപ്പിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജ്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എന്നിവ അതിവേഗം പൂര്‍ത്തീകരിക്കേണ്ടതിന്റെ അവശ്യകതയെ കുറിച്ചു ബോധവല്‍ക്കരിച്ചാണ് പിച്ചയെടുക്കല്‍ സമരം നടത്തിയത്. കാസര്‍കോട് പോസ്റ്റ് ഓഫിസ് മുതല്‍ ബദരിയാ ഹോട്ടലിന് ഇടയിലായലുള്ള അഞ്ചോളം സ്ഥലങ്ങളിലാണ് 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള സംവാദങ്ങള്‍ ജി.എച്ച്.എം നടത്തിയത്. പിച്ചയെടുത്തു കിട്ടിയ 108 രൂപ 54 രൂപാ വീതം കേന്ദ്രമന്ത്രി സുഷമ സ്വരാജിനും കേരള ധനകാര്യ മന്ത്രി തോമസ് ഐസക്കിനും അയച്ചു കൊടുക്കുമെന്ന് ജി.എച്ച്.എം പ്രവര്‍ത്തകര്‍ അറിയിച്ചു. ഭരണക്കാരുടെ മുഖംമൂടി അണിഞ്ഞാണ് പ്രവര്‍ത്തകര്‍ പിച്ചയെടുത്തത്.
പ്ലക്കാര്‍ഡും പിച്ചച്ചട്ടിയും കൈമാറി സ്വാദിഖ് പള്ളിക്കാല്‍ പിച്ചയെടുക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ബുര്‍ഹാന്‍ തളങ്കര, അമീന്‍ അടുക്കത്തുവയല്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.
അബ്ദുല്ല ബങ്കണ, അല്‍ത്താഫ് ആരിക്കാടി, ശിഹാബ്, താജുദ്ധീന്‍ ചേരങ്കൈ, അമീര്‍ മലബാര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."