ശിശുസൗഹൃദ പൊലിസ് സ്റ്റേഷന് ഒറ്റപ്പാലത്ത് സ്ഥാപിക്കും
ഒറ്റപ്പാലം: ശിശുസൗഹൃദ പൊലിസ് സ്റ്റേഷന് ഒറ്റപ്പാലത്ത് സ്ഥാപിക്കും. കുട്ടികളില്‍ വളര്‍ന്നുവരുന്ന ക്രിമിനല്‍ പശ്ചാത്തലവും, മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക പൊലിസ് സ്റ്റേഷന് എന്ന ആശയമുദിച്ചത്.
ആഭ്യന്തര വകുപ്പില്‍ ലഭിച്ച അപേക്ഷ പരിഗണിച്ച് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് കാല് കോടി രൂപ പദ്ധതിക്ക് അനുവദിക്കുമെന്ന് ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അടുത്ത ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തുമെന്നും ഒറ്റപ്പാലം പൊലിസ് സ്റ്റേഷന് കാമ്പൗണ്ടില്‍ തന്നെയായിരിക്കും ശിശു സൗഹാര്‍ദ പൊലിസ് സ്റ്റേഷന് പദ്ധതി തുടങ്ങുകയെന്നും എം.എല്‍.എ പറഞ്ഞു.
എല്‍.ഡി.എഫ് മന്ത്രിസഭയുടെ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ പി. ഉണ്ണി. നിലവിലെ പശ്ചാത്തലത്തില്‍ ആശങ്കയോടെ സമീപിക്കേണ്ടിവരുന്ന പൊലിസ് സ്റ്റേഷനുകളെ സമഗ്ര മാറ്റംവരുത്തി ശിശു സൗഹാര്‍ദത്തിന്റെ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഏതാനും സ്റ്റേഷനുകളില്‍ ഇതിനകം ശിശു സൗഹാര്‍ദ പൊലിസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."