പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം: മെഴുകുതിരി വെട്ടത്തില്‍ പഠിച്ച് ആദിവാസി വിദ്യാര്‍ഥികള്‍
അരീക്കോട്: വെള്ളവും വെളിച്ചവുമില്ലാതെ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയിലെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. എസ്.എസ്.എല്‍.സി, ഹയര്സെക്കന്ന്ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കുമ്പോഴും ഇരുട്ടു മുറിയിലിരുന്ന് പഠനം നടത്തേണ്ടണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. 19 ആദിവാസി കുടുംബങ്ങള്‍ക്ക് ഇന്നും വെളിച്ചം അന്യമായിരിക്കുകയാണ്. കോളനിയില്‍നിന്നു വിവിധ ക്ലാസുകളിലായി പത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. വീട്ടില്‍ പഠിക്കാന്‍ ആവശ്യമായ സൗകര്യം ഇല്ലാത്തതിനാല്‍ ഇവര്‍ വിവിധ ഹോസ്റ്റലുകളില്‍ ചേര്‍ന്നാണ് പഠനം നടത്തുന്നത്. നിലമ്പൂര്‍ പാലേമാട്, മണിമൂളി എന്നിവിടങ്ങളിലെ ആദിവാസി ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കുന്ന ഇവര്‍ക്കു വൈദ്യുതി ഇല്ലാത്തതിനാല്‍ സ്ഥാപനം അവധി നല്കുന്ന ദിനങ്ങളില്വരെ വീട്ടിലെത്തി പഠനം നടത്താന്‍ സാധിക്കുന്നില്ല. എസ്.എസ്.എല്‍.സിക്കു മൂന്നു പേരും വിവിധ ക്ലാസുകളിലായി ആറു പേരുമാണ് ഇത്തവണ ഇവിടെ പരീക്ഷ എഴുതുന്നത്. നാലാംതരംവരെ ബദല്‍ സ്കൂളില്‍ പഠിക്കുന്ന കോളനി നിവാസികള്‍ തുടര്‍ പഠനത്തിനു വിദൂര സ്ഥലങ്ങളിലേക്കു പോകേണ്ട അവസ്ഥയിലാണ്. അതിനാല്‍തന്നെ പലരും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയുമാണ്. പരീക്ഷാകാലത്തു വൈദ്യുതി ഇല്ലാത്തതിനു പുറമേ വേനല്‍ കനക്കുകയും ചെയ്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയുമാണ്. നിലവില്‍ ഉണ്ടായിരുന്ന ജലസ്രോതസുകള്‍ വറ്റിവരണ്ടണ്ടതോടെ അധികൃതരുടെ കനിവ് തേടുകയാണ് കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."