HOME
DETAILS
MAL
മധ്യപ്രദേശില്‍ കമാല്‍ നാഥിന്റെ നില പരുങ്ങലിലാവുന്നു: 17 എം.എല്‍.എമാരെയും കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ പറന്നു
backup
March 09 2020 | 13:03 PM
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമാല്‍ നാഥിനെ കൂടുതല്‍ കുരുക്കിലാക്കി ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കം. 17 എം.എല്‍.എമാരെയും കൊണ്ട് ബംഗളൂരുവിലേക്ക് പറന്നിരിക്കുകയാണ് കമാല്‍ നാഥുമായി നിരന്തരം തര്‍ക്കത്തിലുള്ള ജ്യോതിരാദിത്യ സിന്ധ്യ.
രാഹുല്‍, സോണിയാ ഗാന്ധിമാരുമായി അടുത്ത ബന്ധമുള്ള സിന്ധ്യ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയിലായിരുന്നു. എന്നാല്‍ പരിഹാരം മാത്രമുണ്ടായില്ല. ഇതിനിടെയാണ് ബി.ജെ.പി ഭരിക്കുന്ന ബംഗളൂരുവിലേക്ക് എം.എല്‍.എമാരെയും കൊണ്ട് സിന്ധ്യ കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."