HOME
DETAILS

അട്ടപ്പാടിയില്‍ വ്യാജമദ്യം ഒഴുകുന്നു മദ്യപിച്ച് വഴിയരികില്‍ കിടക്കുന്നത് പതിവുകാഴ്ച

  
backup
June 17 2016 | 23:06 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6

അഗളി: മദ്യവര്‍ജിത മേഖലയായ അട്ടപ്പാടിയില്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ കിടക്കുന്നവര്‍ പതിവുകാഴ്ചയാകുന്നു.
ബോധരഹിതരായി കിടക്കുന്നവര്‍ വാഹനം കയറി മരിക്കുന്നതും ആനയുടെ ചവിട്ടേറ്റ് മരിക്കുന്നതും ഇവിടെ വിരളമല്ല. അമിത മദ്യപാനവും നിര്‍ജലീകരണവും കാരണം പെരുവഴിയില്‍ മരിച്ചുവീഴുന്നവരും കുറവല്ല.
അമിത മദ്യപാനത്തെ തുടര്‍ന്ന് ആദിവാസി ഊരുകളില്‍ പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരികയും അക്രമവും അശാന്തിയും പടര്‍ന്നുപിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ തായ്കുല സംഘത്തിന്റെ നേതൃത്വത്തില്‍ ആനക്കട്ടിയില്‍ ഒരുമാസത്തിലധികം നീണ്ട സമരം നടന്നിരുന്നു.
ഇതിനു പിന്നാലെ ആനക്കട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യഷോപ്പ് അടയ്ക്കുകയും അതിര്‍ത്തി പ്രദേശത്തുനിന്നു വിട്ട് മാങ്കരയിലേക്ക് വിദേശ മദ്യഷോപ്പ് മാറ്റി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രദേശത്തെ അവസ്ഥയ്ക്കു മാറ്റമുണ്ടായിട്ടില്ല. ആനക്കട്ടിയിലെ പരസ്യ മദ്യവില്‍പനയ്ക്ക് വിരാമമായെങ്കിലും രഹസ്യവില്‍പന സജീവമാണ്.
കൂടിയ വില നല്‍കി ആനക്കട്ടിയില്‍നിന്നു നിലവാരം കുറഞ്ഞ മദ്യം അട്ടപ്പാടിക്കാര്‍ യഥേഷ്ടം വാങ്ങാന്‍ തുടങ്ങി. അട്ടപ്പാടിയില്‍ മദ്യവില്‍പന മാത്രമാണ് നിരോധിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതുപോലെ തന്നെ നിയമപരമായി മദ്യം കൈവശം വയ്ക്കുന്നതും മദ്യപിക്കുന്നതും കുറ്റകരമല്ല. എന്നാല്‍ പൊലിസ്-എക്‌സൈസ് വിഭാഗക്കാരുടെ പരിശോധനയില്‍ കുറഞ്ഞ അളവില്‍ മദ്യം പിടിക്കപ്പെട്ടാല്‍ വരെ റോഡില്‍ കമിഴ്ത്തി കളയുന്ന സ്ഥിതിയാണ് പലപ്പോഴും കണ്ടുവരുന്നത്.
ഇക്കാരണത്താല്‍ വാങ്ങുന്ന മദ്യം മുഴുവന്‍ അട്ടപ്പാടിക്കു പുറത്തുനിന്നുതന്നെ അകത്താക്കിയ ശേഷമാണ് പലരും വണ്ടികയറുന്നത്.
ഇവര്‍ ആവശ്യത്തിനു വെള്ളവും കുടിക്കാറില്ല. ഇത്തരത്തില്‍ നിലവാരം കുറഞ്ഞതും അല്ലാത്തതുമായ വിദേശമദ്യം കഴിച്ച് വാഹനത്തില്‍നിന്നു പുറത്തിറങ്ങുന്നവര്‍ റോഡരികില്‍തന്നെ കുഴഞ്ഞു വീഴുകയാണ് പതിവ്.
ഗൂളിക്കടവ് ജംഗ്ഷനില്‍ ഇത്തരത്തില്‍ ബോധമറ്റു വീഴുന്നവരെ സമീപത്തെ വ്യാപാരികളാണ് പലപ്പോഴും അപകടത്തില്‍നിന്നു രക്ഷിക്കുന്നത്.
പൊലിസ് എത്തിയും ഇത്തരക്കാരെ നീക്കാറുണ്ട്. മദ്യപിച്ചുള്ള വഴക്കും ബഹളവും വാഹനമോടിക്കലും പ്രദേശത്ത് പതിവാണ്. മദ്യപിച്ച് കര്‍ഷകനെ അതിദാരുണമായി അടിച്ചുകൊന്ന സംഭവവും അട്ടപ്പാടിയിലുണ്ടായിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  10 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  18 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  31 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago