HOME
DETAILS

ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം; നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും 22 ദിവസത്തിനുശേഷം പിടിയില്‍

  
backup
January 31 2019 | 04:01 AM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95

അന്തിക്കാട്: കാരമുക്കില്‍ ചരക്ക് ലോറിക്കു പിറകില്‍ ബൈക്കിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ആന്ധ്രയില്‍ നിന്നെത്തിയ ലോറിയും ഡ്രൈവറെയും 22 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ അന്തിക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശി ശ്രീനിവാസറാവു (41) ആണ്
പിടിയിലായത്.
ജനുവരി ഏഴിനു പുലര്‍ച്ചെ കാരമുക്കില്‍ വച്ചായിരുന്നു അപകടം. ആന്ധ്രയിയില്‍ നിന്നും അരിയുമായി വന്ന ലോറി പുലര്‍ച്ചെ കാരമുക്ക് തിരുനാളിന് ശേഷം റോഡരുകിലെ ദീപാലങ്കാരം അഴിക്കാന്‍ നിന്ന വയറിങ്ങ് ജോലികള്‍ ചെയ്യുന്നവരോട് കൊടുങ്ങല്ലൂരിലേക്ക് വഴി ചോദിച്ച് നിര്‍ത്തുകയായിരുന്നു. ലോറിയുടെ പുറകിലെ ലൈറ്റുകളൊന്നും പ്രവര്‍ത്തിക്കുന്നവയായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. ഈ സമയം വളവില്‍ നിര്‍ത്തിയിട്ട ലോറിക്കു പിറകില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സംഭവം അറിഞ്ഞില്ലെന്ന മട്ടില്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ റോഡരുകിലെ കാനയില്‍ വീണ നിലയിലായിരുന്നു.
മണലൂര്‍ പെരിങ്ങായില്‍ വീട്ടില്‍ സജീവന്റെ മകന്‍ ഹരി നാരായണന്‍ (18) ആണ് അപകടത്തില്‍ മരിച്ചത്. മണലൂര്‍ പൊങ്ങണ മൂല വീട്ടില്‍ അര്‍ജുന്‍ കിഷോറിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്റെ നേതൃത്വത്തില്‍ അയല്‍ സംസ്ഥാന ലോറികളില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. കാരമുക്ക് മുതല്‍ തൃപ്രയാര്‍ വരെ പാതയോരത്തെയും, വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷന്‍ വണ്ടിയാണെന്നുള്ള വയറിങ് തൊഴിലാളികളുടെ മൊഴി പ്രകാരം ആ വഴിക്കും അന്വേഷണം നടത്തി. തൃശൂരിലെ മുഴുവന്‍ അരി കച്ചവടശാലകളിലും പൊലിസ് ലോറിയെ കുറിച്ച് അന്വേഷിച്ചു. കേരളത്തില്‍ നിന്നും ലോഡ് ഇറക്കി മടക്കം പോകുന്ന ലോറികളിലും പരിശോധന ശക്തമാക്കി.
കളമശ്ശേരിക്ക് ലോഡുമായി പോയ ആന്ധ്രാലോറിയുടെ ഡ്രൈവര്‍ പൊലിസിനെ ഭയന്ന് കൊടുങ്ങല്ലൂരില്‍ ഓട്ടം മതിയാക്കി കാസര്‍ഗോഡ് വഴി ആന്ധ്രക്കു തിരിച്ചു പോയി. ഇതിനിടയില്‍ തൃപ്രയാറിനു സമീപത്തു നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും ലോറി തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നു ലോറി നമ്പറും വിവരങ്ങളും ജില്ലയിലെ ഗോഡൗണുകളിലും നല്‍കി പൊലിസ് കാത്തിരുന്നു. 22 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അരിയുമായി കാട്ടൂര്‍ പ്രദേശത്ത് എത്തിയപ്പോള്‍ പൊലിസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തി ലോറിയും, ഡ്രൈവര്‍ ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി ശ്രീനിവാസറാവുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.സി.പി.ഒ മാരായ ഫൈസല്‍, വികാസ്, മാധവന്‍, തോമസ് ,അജിത്ത്, ഹോം ഗാര്‍ഡ് ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago