ഗ്രാമീണ മേഖലകളിലെ മുള്ളുവേലികള്‍ ഓര്‍മയാകുന്നു
പറളി: ഒരു കാലഘട്ടം മുഴുവനും ഗ്രാമീണ-നഗര മേഖലകളെ വകഭേദമില്ലാതെ ജനവാസമേഖലകളില്‍ കണ്ടിരുന്ന പഴയക്കാല മുള്ളുവേലികള്‍ ഓര്‍മകളാകുന്നു. ഇഷ്ടിക മതിലുകളും ഹോളോബ്രിക്‌സ് മതിലുകളും കമ്പിവേലികളുമൊക്കെ വരുന്നതിനു മുന്‍പ് വ്യാപകമായിരുന്ന മുള്ളുവേലികളാണ് അന്യം നിന്നുപോവുന്നത്. കാലഘട്ടത്തില്‍ മാറ്റങ്ങളും പ്രകൃതിയില്‍ മുള്ളുല്‍പ്പന്നങ്ങളുടെ ദൗര്‍ഭല്യവുമാണ് മുള്ളുവേലികളെ ഇല്ലാത്താക്കുന്നത്. ഗ്രാമീണമേഖലകളിയില്‍ വ്യാപകമായി കണ്ടുവന്നിരുന്ന മുള്ളുവേലികള്‍ പോലും ഓര്‍മയാവുകയാണ്. മുളങ്കാടുകള്‍ ഇല്ലാതായതോടെ മുളയും മുള്ളുപോലും കിട്ടാതായിരിക്കുന്നതാണ് മുള്ളുവേലികളും ഇല്ലാതാവാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.
ഒരു കെട്ട് മുള്ളിന് 300 രൂപ മുതല്‍ 350 രൂപ വരെയാണ് ഇപ്പോഴത്തെ വില. മുള്ളുകള്‍ ഉള്ള പ്രദേശത്ത് മുള്ളുവേലി കെട്ടുന്നവര്‍ക്ക് ദിവസക്കൂലി 300 മുതല്‍ 400 രൂപവരെയാണ്. മുള്ളുകള്‍ ഉള്ള പ്രദേശത്ത് മുള്ളുവേലി ചുമന്നുകൊണ്ട് പോകുന്നവരുണ്ടെങ്കിലും മറ്റു പ്രദേശങ്ങളിലേയ്ക്ക് മുള്ളുകെട്ടുകള്‍ വണ്ടിയില്‍ വേണമെത്തിക്കാനെന്നിരിക്കെ വണ്ടി വാടക 500 മുതല്‍ മുകളിലോട്ടാവും. 10 മുതല്‍ 20 സെന്റ് സ്ഥലം വരെയുള്ള ഭാഗത്ത് വേലികെട്ടാന്‍ 10 കെട്ട് മുള്ളും 20 മുതല്‍ 40 സെന്റ് സ്ഥലം വരെയുള്ള ഭാഗത്ത് വേലിക്കെട്ടാന്‍ 20 കെട്ട് മുള്ളും വേണം. ഇതിനു പുറമെ മരങ്ങള്‍ ഇല്ലാത്ത ഭാഗത്ത് കുറ്റിയടിക്കാന്‍ തറികളും വേണം.
വേലിയില്ലാത്തിടത്ത് പുതിയവേലി കെട്ടുന്നതിന് കൂടുതല്‍ മുള്ളും വേണമെന്നിരിക്കെ വേലിയില്‍ തന്നെ പുതിയ മുള്ളുകൊണ്ട് പുതുക്കി പണിയുന്നവരുമുണ്ട്. രാവിലെ വന്നാല്‍ വൈകിട്ടുവരെ 6-8 മണിക്കൂറോളം വേലി നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവരാണിപ്പോഴും. ഒരു തവണ മുള്ളുവേലിക്കെട്ടിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ നില്‍ക്കുമെങ്കിലും ഇടക്കാലത്ത് അറ്റകുറ്റ പണികള്‍ നടത്തുന്നവരുമുണ്ട്. കാലത്തിനുസരിച്ച് പഴയകാല വീടുകള്‍ ഇല്ലാതായി പുതിയ വീടുകളും ഉയര്‍ന്നത്തോടെ വീടുകള്‍ക്കു മുന്നിലെ പഴയ മുള്ളുവേലികള്‍ക്കു പകരം കോണ്‍ക്രിറ്റ് മതിലുകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."