ഇന്ത്യയില്‍ 2021 മുതല്‍ പറക്കും കാറുകള്‍ നിര്‍മിക്കും
അഹമ്മദാബാദ്: ആകാശത്തിലൂടെ പറക്കാനും ഭൂമിയിലൂടെ കുതിക്കാനും ഇനി രണ്ടു വണ്ടി തപ്പി നടക്കണ്ട. ഭൂമിയിലും ആകാശത്തിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന വാണിജ്യാടിസ്ഥാാനത്തിലുള്ള പറക്കും കാര്‍ 2021 ഓടെ ഇന്ത്യയില്‍ നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ പി.എ.എല്‍ വി ലിബര്‍ട്ടി (പേഴ്‌സനല്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍) എന്ന ഡച്ച് കമ്പനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ഗുജറാത്തിലാണ് നിര്‍മാണശാല ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ കാര്‍ കമ്പനിയുടെ ഇന്റര്‍നാഷനല്‍ ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് കാര്‍ലോമാസ് ബൊമ്മലും ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.കെ ദാസും ഒപ്പുവച്ചു. മറ്റു രാജ്യങ്ങളിലേക്ക് അയക്കാനുള്ള തുറമുഖ സൗകര്യം കണക്കിലെടുത്താണ് ഗുജറാത്തിനെ തിരഞ്ഞെടുത്തതെന്നു ബൊമ്മല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനകം 110 കാറുകള്‍ക്ക് ബുക്കിങ് നടന്നു. ഇവയെല്ലാം ഇന്ത്യയില്‍നിന്നാണ് ഉണ്ടാക്കുകയെന്നും കമ്പനി പറയുന്നു.
മൂന്നു ചക്രവും രണ്ട് എന്‍ജിനുമുള്ള കാറില്‍ രണ്ടുപേര്‍ക്കേ യാത്ര ചെയ്യാനാകൂ. ഫുള്‍ ടാങ്ക് ഇന്ധനത്തില്‍ 500 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ റോഡിലൂടെ 160 കിലോമീറ്ററും ആകാശത്തിലൂടെ 180 കിലോമീറ്ററുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."