ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ക്ക് ഇനി 'തണല്‍'
പാലക്കാട്: സമൂഹത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്ക് തണലൊരുക്കി പാലക്കാട്ട് ശിശുപരിചരണ കേന്ദ്രം തുടങ്ങി. വഴിയോരങ്ങളില്‍ അനാഥരായി വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കി ജില്ലയില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുപരിചരണ- തണല്‍ അഭയകേന്ദ്രവും കോള്‍ സെന്ററും (1517) പ്രവര്‍ത്തനമാരംഭിച്ചു. വിക്ടോറിയ കോളജിന് പുറകില്‍ ശാസ്താപുരി കോളനിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അഭയകേന്ദ്രം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം വകവെയ്ക്കാറില്ലെന്നും അവകാശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കളെയും സമൂഹത്തെയും ബോധവല്കരിക്കേണ്ടത് അനിവാര്യമാണെന്നും എം.പി പറഞ്ഞു. വനിതാ ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടെ ഹൈടെക് അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ ആറുലക്ഷം അനുവദിക്കും. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങുമെന്നും കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി ശിശു സൗഹൃദമാക്കുമെന്നും എം.ബി രാജേഷ് എം.പി അറിയിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴിക്കോട് ചന്ദ്രന് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി മുഖ്യാതിഥിയായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഫാ. ഡോ. ജോസ്പോള്‍, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി, സംസ്ഥാന ശിശുക്ഷേമ സമിതി എക്സികൂട്ടീവ് അംഗങ്ങളായ എം.കെ പശുപതി, ഒ.ആര് ബാലകൃഷ്ണന്, ആര്. രാജു, സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."