സൗജന്യ കാന്‍സര്‍ പരിശോധന ക്യാംപ് നടത്തി
ചേരാനെല്ലൂര്‍: ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്, റിലയന്‍സ് ഫൗണ്ടേഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കാന്‍സര്‍ പരിശോധന ക്യാംപ് നടത്തി. ക്യാംപിന്റെ ഉദ്ഘാടനം ഹൈബി ഈഡന് എം.എല്‍.എ നിര്‍വഹിച്ചു. ഇടപ്പള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് ആന്റണി അധ്യക്ഷ വഹിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഷേര്‍ലി ജോര്‍ജ്, ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്സണ് മാളിയെക്കല്‍, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.കെ പുഷ്ക്കരന്‍,സ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷീബ കെ.പി, വാര്‍ഡ് മെമ്പര്‍ ഷിമ്മി ഫ്രാന്‍സിസ്, റിലയന്‍സ് ഫൗണ്ടേഷന് ജില്ലാ മാനേജര്‍ നഫാസ് നാസര്‍, ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന് പ്രസിഡന്റ് വിനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ആരംഭത്തില്‍ തന്നെ കണ്ടെത്തി ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് ജനങ്ങള്‍ക്കായ് സംഘടിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. ബാലമുരളി, ഡോ. സ്വപ്ന എന്നിവരായിരുന്നു ക്യാംപിനു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."