HOME
DETAILS

പശ്ചിമകൊച്ചിയില്‍ യുവതിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; എട്ട് പേര്‍ നിരീക്ഷണത്തില്‍

  
backup
June 18 2016 | 00:06 AM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപനി രോഗം പടരുന്നതായി ആശങ്ക. നഗരസഭ മുന്നാം ഡിവിഷനില്‍ ഇരവേലിയില്‍ നിന്നുള്ള യുവതിക്ക് ഡെങ്കിപനി സ്ഥിരികരിച്ചതോടെ രോഗികളുടെ എണ്ണം മൂന്നായി. കുമ്പളങ്ങിയില്‍ മുന്നും ചെല്ലാനത്ത് അഞ്ച് പനി ബാധിതര്‍ക്കും ഡെങ്കിപ്പനി ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷിക്കുകയാണ്.
ഏതാനും ദിവസം മുമ്പ് ഡെങ്കിപനി മുലം നാല്പത് വയസ്സുള്ള എല്‍.ഐ.സി ഏജന്റ് മരണപ്പെട്ടിരുന്നു.രോഗവ്യാപനം ജനങ്ങളില്‍ ഭീതിയുണര്‍ത്തിക്കഴിഞ്ഞു.
ഡെങ്കിപനി ബോധവത്കരണവും പ്രതിരോധവും നടക്കുമ്പോഴും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും പടരുന്നതും ആരോഗ്യ വകുപ്പ് അധികൃതരെയും വലക്കുകയാണ്. പകല്‍ സമയങ്ങളില്‍ കടിക്കുന്ന കൊതുകാണ് രോഗം പരത്തുന്നതെന്നാണ് പറയുന്നത്. ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ മുട്ടയിടുന്നത്. ഇത് മൂലം കുടിവെള്ളത്തിലൂടെയും രോഗ പകര്‍ച്ചയുണ്ടാകുമെന്നും പറയുന്നു.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുകയാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊതുകുനിവാരണത്തിന് ശക്തമായ നടപടിയും പ്രവര്‍ത്തനവും നടത്തണമെന്നു ജനകീയ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു. ഡെങ്കിപ്പനിക്കൊപ്പം വൈറല്‍ പനിയും പടര്‍ന്നു പിടിക്കുന്നത് ആശങ്ക വര്‍ധിക്കാനുമിടയാക്കിയിട്ടുണ്ട്. പനി ലക്ഷണം കണ്ടാല്‍ ഉടന്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago