വനിതാദിനത്തില്‍ സ്റ്റേഷന് ഭരണം ഏറ്റെടുത്ത് വനിതാ പൊലിസുകാര്‍
നെടുമങ്ങാട്: വനിതാ ദിനത്തില്‍ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് ഭരണം വനിതാ പൊലിസുകാര്‍ ഏറ്റെടുത്തു. എസ്.ഐ എം. ഷൈലാബീവിയുടെ നേതൃത്വത്തിലെ വനിതാ പൊലിസ് സംഘമാണ് ഭരണം കളറാക്കിയത്. പരാതി സ്വീകരിക്കല്‍, വിശദമായ അന്വേഷണം, പരാതിക്കാരുടെ മൊഴിയെടുക്കല്‍ തുടങ്ങി എല്ലാം വനിതാ എസ്.ഐയും വനിതാ പൊലിസുകാരും ചേര്‍ന്നാണ് നിര്‍വഹിച്ചത്. എസ്.ഐയും പുരുഷ പൊലിസുകാരും കാഴ്ചക്കാരായി മാറിനിന്നപ്പോള്‍ പരാതിയുമായി എത്തിയവര്‍ ഒന്നമ്പരന്നു. എന്താണു സംഭവിച്ചതെന്ന്റിയാന് പരാതിക്കാര്‍ സ്റ്റേഷനില്‍ തിരക്കി.
വനിതാ ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ പരിധിയിലെ ഒരു സ്റ്റേഷനില്‍ ബുധനാഴ്ച സ്റ്റേഷന് ഭരണം വനിതകള്‍ക്കു നല്‍കാനുള്ള ഡി.ജി.പിയുടെ നിര്‍ദേശാനുസരണം നടക്കുന്നതായിരുന്നു ഇത്. ഇതോടെ വനിതകള്‍ ഭരിച്ചാലും സ്റ്റേഷന് ഭരണം ഉഷാറാകുമെന്ന് അവര്‍ തെളിയിച്ചു. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ വനിതാ എസ്.ഐക്കും വനിതാ പൊലിസുകാര്‍ക്കും പരാതി പ്രളയത്തില്‍ നിലംതൊടാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."