820 കൈയെഴുത്തു മാസികകളുടെ പ്രകാശനം കൗതുകമായി
കൂത്താട്ടുകുളം: ഗവ. യു.പി സ്‌കൂളില്‍ നഗരസഭാതല പഠനോത്സവവും 820 കൈയെഴുത്തുമാസികകളുടെ പ്രകാശനവും നടന്നു. അധ്യയന വര്‍ഷാരംഭം മുതല്‍ നടന്ന പഠന പ്രവര്‍ത്തനങ്ങളിലൂടെ വിവിധ ഭാഷകളില്‍ രൂപപ്പെട്ട രചനകള്‍ കോര്‍ത്തിണക്കി ഓരോ വിദ്യാര്‍ഥിയും തയാറാക്കിയ മാസികകളാണ് പ്രകാശനം ചെയ്തത്. ടാലന്റ് ലാബ് നിരീക്ഷണത്തിനു ശേഷംഎല്‍.പി ക്ലാസുകളിലെ കുട്ടികളെ നാല് വിഭാഗങ്ങളായും യു.പി ക്ലാസുകളിലെ കുട്ടികളെ ആറ് വിഭാഗങ്ങളാക്കിയും തിരിച്ചാണ് അക്കാദമിക് മികവ് വ്യക്തമാക്കുന്ന പഠനോത്സവം നടത്തിയത്.
സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മാസികകള്‍ പ്രകാശനം ചെയ്ത് വായനശാലക്ക് സമര്‍പ്പിച്ചു. ഇതിനോടനുബന്ധിച്ച് ചേര്‍ന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ പി.സി ജോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ സി.എന്‍ പ്രഭകുമാര്‍ അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ ഓമന മണിയന്‍, എം.എം അശോകന്‍, ലിനു മാത്യു, വിജയ ശിവന്‍, ഷീബ രാജു, എല്‍ വസുമതി അമ്മ, ലീല കുര്യാക്കോസ്, നളിനി ബാലകൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോസ് കരിമ്പന, എ.ഇ.ഒ കെ.മിനി, ബി.പി.ഒ പി.എസ് സന്തോഷ്, ഹെഡ്മിസ്ട്രസ് ആര്‍.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോന്‍ കുര്യാക്കോസ്, മനോജ് നാരായണന്‍, ഹണി റെജി, എസ്.ബി.ഐ മാനേജര്‍ ശ്രീജ, കെ.വി ബാലചന്ദ്രന്‍, എം.കെ രാജു, സി.പി രാജശേഖരന്‍, ഡി. ശുഭലന്‍, കെ.വി മായ, ജെസി ജോണ്‍, സി.എച്ച് ജയശ്രീ, എന്‍.എം ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."