HOME
DETAILS

മത്സ്യമേഖല: ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം

  
backup
January 31, 2019 | 6:20 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%86%e0%b4%ab%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8

കൊച്ചി: ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളിലെ മത്സ്യമേഖല മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സഹകരണം ആവശ്യമാണെന്ന് അന്താരാഷ്ട്ര ഫിഷറീസ് ശില്‍പശാലയില്‍ നിര്‍ദേശം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) നടന്ന ശില്‍പശാലയില്‍ ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ആര്‍ഡോ) നിന്നുള്ള പ്രതിനിധികളാണ് സംയുക്ത ഫിഷറീസ് പരിപാലന പദ്ധതികള്‍ വേണമെന്ന് ആവശ്യമുന്നയിച്ചത്.
മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനുള്ള പരിപാലന രീതികളും മറ്റും ആഫ്രോഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തോടെ നടപ്പിലാക്കണമെന്നതാണ് നിര്‍ദേശം. മത്സ്യസമ്പത്തിന്റെ കുറവ്, മലിനീകരണം, അമിതമത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി മത്സ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും കൂട്ടായ ശ്രമങ്ങളുണ്ടാകണം. ഇതിന് സി.എം.എഫ്.ആര്‍.ഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തി രാജ്യാന്തര തലത്തില്‍ നയരൂപീകരണം നടത്തണമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത ഒമാന്‍, തായ്‌വാന്‍, സിറിയ, ലബനോന്‍, ടുണീഷ്യ, ലിബിയ, മൊറോക്കോ, മലാവി, മൗറീഷ്യസ്, ബംഗ്ലാദേശ്, ശ്രീലങ്ക, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.
രണ്ടാഴ്ച നീണ്ടുനിന്ന ശില്‍പശാലയുടെ സമാപന സംഗമത്തില്‍ സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഡോ.ഇമല്‍ഡ ജോസഫ്, ഡോ സോമി കുര്യാക്കോസ്, രാജേഷ്.എന്‍ പ്രസംഗിച്ചു. ആര്‍ഡോയുടെ സഹകരണത്തോടെ സി.എം.എഫ്.ആര്‍.ഐയില്‍ നടന്ന ശില്‍പശാലയില്‍ സമുദ്രമത്സ്യ പരിപാലനം, സമുദ്രപരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ഉത്തരവാദിത്വ പൂര്‍ണ മത്സ്യബന്ധനം, സമുദ്രകൃഷി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  6 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  6 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  6 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  6 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  6 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  6 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  6 days ago