പച്ചക്കറി കയറ്റുമതിക്കായി അബുദാബിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനം കൊച്ചിയിലെത്തും; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചരക്കുനീക്കത്തെ ബാധിക്കുന്നു
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തില്‍, പച്ചക്കറികള്‍ മാത്രമായി കൊണ്ടു പോകുന്നതിനായി അബുദാബിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും. സാധാരണയായി യാത്രാവിമാനങ്ങളിലാണ് ചരക്കുകള്‍ കൊണ്ടുപോകാറുള്ളതെങ്കിലും നിലവിലെ പ്രതിസന്ധി പരിഗണിച്ചാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംഘര്‍ഷം മൂലം കൊച്ചിയില്‍ നിന്നുള്ള ചരക്കുനീക്കം 60 ശതമാനത്തോളം കുറഞ്ഞതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. പച്ചക്കറികള്‍ കാര്‍ഗോയിലേക്ക് എത്തിക്കുന്നതിന് സിയാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കാര്‍ഗോ വിഭാഗം തലവന്‍ സതീഷ് കുമാര്‍ പൈ അറിയിച്ചു.
അതേസമയം, ഒരാഴ്ച പിന്നിടുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ വ്യോമമേഖല ഭാഗികമായി തുറന്നതോടെ പല വിമാനക്കമ്പനികളും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ദുബൈ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ഉണ്ടാകും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റിലേക്ക് കൂടുതല്‍ റിലീഫ് ഫ്‌ളൈറ്റുകള്‍ നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ മാര്‍ച്ച് 11 വരെയുള്ള സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ബഹ്‌റൈനിലെ ഹോട്ടലിനും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും നേരെ ഇറാന്റെ ആക്രമണം ഉണ്ടായതായും സൗദിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം തടഞ്ഞതായും റിപോര്‍ട്ടുകളുണ്ട്. ഇറാനെതിരെ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്.
Due to the Middle East conflict affecting regular cargo transit, a special cargo aircraft will arrive at Kochi from Abu Dhabi today exclusively to transport vegetables, as overall cargo movement from CIAL has dropped by 60%.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."