എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍- 09-03-2017
മേഴ്‌സി ചാന്‍സ് പരീക്ഷ
അവസാന മേഴ്‌സി ചാന്‍സ് ബി.എ ബി.എസ്‌സി ബി.കോം ബി.റ്റി.എസ് ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ബി.എ. മള്‍ട്ടിമീഡിയ ബി.എഫ്.റ്റി (വെക്കേഷണല്‍ മോഡല്‍ 2 കോഴ്‌സ്-2009 ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക് അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 17 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 10000 രൂപ സ്‌പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാഫീസിനും സി.വി ക്യാംപ് ഫീസിനും പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ യു.ജി (സി.ബി.സി.എസ്.എസ്-2013 ന് മുന്‍പുള്ള അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 22 ന് ആരംഭിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റിറ്റിക്‌സ് (സി.എസ്.എസ്-2016 അഡ്മിഷന്‍ റഗുലര്‍സപ്ലിമെന്ററിമേഴ്‌സിചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 14, 15 തീയതികളില്‍ പാലാ അല്‍ഫോണ്‍സാ കോളജില്‍ വച്ച് നടത്തും.
2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ സിനിമ ആന്‍ഡ് ടെലിവിഷന്‍, എം.എ മള്‍ട്ടിമീഡിയ, എം.എ ആനിമേഷന്‍ ആന്‍ഡ് എം.എ ഗ്രാഫിക് ഡിസൈന്‍ (സി.എസ്.എസ്-2015 അഡ്മിഷന്‍ റഗുലര്‍2012 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 13 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
2016 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ മോഡല്‍ 1, 2, 3 (2013 ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2016 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം മോഡല്‍ 1, 2, 3 (2009 മുതല്‍ 2013 അഡ്മിഷന്‍ വരെ സപ്ലിമെന്ററി2014 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 23 വരെ സ്വീകരിക്കും.
2016 ഒക്‌ടോബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. മോഡല്‍ 1, 2, 3 (2009 - 2013 അഡ്മിഷന്‍ റീഅപ്പിയറന്‍സ്2014 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 23 വരെ സ്വീകരിക്കും.
2016 ഓഗസ്റ്റില്‍ നടത്തിയ ഒന്നാം ബി.എസ്‌സി. മെഡിക്കല്‍ മൈക്രോബയോളജി (പുതിയ സ്‌കീം-2015 അഡ്മിഷന്‍ റഗുലര്‍ പഴയ സ്‌കീം- 2008 ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 വരെ സ്വീകരിക്കും.
2016 ഡിസംബറില്‍ നടത്തിയ അവസാന വര്‍ഷ ബി.ഫാം (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 വരെ സ്വീകരിക്കും.
2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ ബി.റ്റി.എസ് (ഓഫ്കാംപസ്)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 21 വരെ സ്വീകരിക്കും.
അപേക്ഷാ തീയതി
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ മൂന്നാം സെമസ്റ്റര്‍ എം.എഡ്. (സി.എസ്.എസ്- 2015-17 ബാച്ച്) എക്‌സ്റ്റേണല്‍ പരീക്ഷകള്‍ ഏപ്രില്‍ 3 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 24 വരെയും 50 രൂപ പിഴയോടെ 29 വരെയും സ്വീകരിക്കും.
ഉത്തരക്കടലാസ്
തിരിച്ചേല്‍പ്പിക്കണം
2016 മെയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയത്തിനായി കൈപ്പറ്റിയിട്ടുള്ള അധ്യാപകര്‍ മാര്‍ച്ച് 13 ന് മുന്‍പായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസ് അതാത് മൂല്യനിര്‍ണ്ണയ ക്യാംപില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
പി.ജി.പരീക്ഷാ
മൂല്യനിര്‍ണ്ണയ ക്യാംപ്
മൂന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷയുടെ മൂല്യനിര്‍ണയക്യാംപ് സര്‍വകലാശാല കാംപസില്‍ വച്ച് മാര്‍ച്ച് 15 ന് ആരംഭിക്കും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അദ്ധ്യാപകരും, കാംപസിലെ സില്‍വര്‍ ജൂബിലി പരീക്ഷാഭവന്‍ അനക്‌സില്‍ വച്ച് നടക്കുന്ന ക്യാംപില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
അറിയിപ്പ്
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ ഫാക്കല്‍റ്റികള്‍ പുനഃസംഘടിപ്പിച്ചുകൊണ്ട് ഉത്തരവായി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനത്തിന്റെ പൂര്‍ണ്ണ രൂപം സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."