മദര്‍ തെരേസ ഓഫ് ലീമ പുരസ്കാരം മേരി എസ്തപ്പാന് സമ്മാനിച്ചു
പെരുമ്പാവൂര്‍: ബെത്ലഹേം അഭയഭവന് ഡയരക്ടര്‍ മേരി എസ്തപ്പാനെ ഈ വര്‍ഷത്തെ മദര്‍ തെരേസ ഓഫ് ലീമ പുരസ്കാരം നല്കി ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്. പെരുമ്പാവൂര്‍ കൂവപ്പടിയില്‍ കഴിഞ്ഞ 21 വര്‍ഷമായി മനോരോഗികളായ നാനൂറ്റമ്പതില് അധികം അനാഥരെ സംരക്ഷിച്ചുവരുന്ന ബെത്ലെഹേം അഭയഭവന്റെ സ്ഥാപകയും ഇപ്പോഴത്തെ ഡയറക്ടറുമാണ് മേരി എസ്തപ്പാന്. എറണാകുളം സെന്റ് തെരേസാസ് കോളജ് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് 25000 രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ്. കോളജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.ജി യുണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. എം.എസ് മുരളി അവാര്‍ഡ് സമ്മാനിച്ചു. പ്രോവിന്ഷ്യല് സുപ്പീരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റബെല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രൊഫ. എം.കെ. സാനു ഉദ്്ഘാടനം ചെയ്തു. ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തി. സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സജിമോള്‍ അഗസ്റ്റിന്, ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, എീ. തോമസ് മാത്യു, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ, സിസ്റ്റര്‍ മാജി, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ നീലിമ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."