HOME
DETAILS
MAL
കേരളപൊലിസിന് അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍
backup
June 18 2016 | 02:06 AM
ആരംഭഘട്ടത്തില്‍ എത്തുംപിടിയുമില്ലാതെ നീങ്ങിയ പെരുമ്പാവൂര്‍ കൊലക്കേസ് വളരെ സമര്‍ഥമായി അന്വേഷിച്ചു പ്രതിയെ പിടികൂടിയ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലിസ് ടീമിനും അവര്‍ക്കു മാര്‍ഗദര്‍ശനം നല്കിയ പൊലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍.
കേരളപൊലിസ് ആരുടെയൊക്കെയോ ചട്ടുകങ്ങളായി കേസ് ഒതുക്കുന്നവരാണെന്ന ചീത്തപ്പേരാണ് അവര്‍ ഇതോടെ ഇല്ലാതാക്കിയത്.
ഈ കേസില്‍ പ്രതിയെ പിടികൂടാനായിരുന്നില്ലെങ്കില് അതു കേരളപൊലിസിനു വല്ലാത്ത നാണക്കേടായി മാറുമായിരുന്നു. സംഭവം നടന്നപ്പോള്‍ തീര്‍ത്തും ഉദാസീനമായും ഉത്തരവാദിത്വമില്ലാതെയുമാണ് പൊലിസ് പ്രവര്‍ത്തിച്ചതെന്ന ആരോപണമുണ്ടായിരുന്നു.
അതു ശരിയുമായിരുന്നു. ലക്ഷ്യബോധമുള്ള നായകന്മാര് തലപ്പത്തുണ്ടെങ്കില്‍ കേരളപൊലിസിന് ആരുടെയും മുന്നില്‍ തലതാഴ്ത്തേണ്ടിവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."